അബൂദബി: അല്‍ ഫലാഹ് ബ്രിഡ്ജില്‍നിന്ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സ്വൈഹാന്‍ റോഡിലെ വേഗപരിധി പുനര്‍നിര്‍ണയിച്ചു. നിലവില്‍ 140 കിലോമീറ്റര്‍ വേഗത നിശ്ചയിച്ചിരുന്ന റോഡില്‍ ജൂണ്‍ നാലു മുതല്‍ 120 കിലോമീറ്ററായിരിക്കും പുതിയ വേഗതാപരിധി. സംയോജിത ഗതാഗതകേന്ദ്രവുമായി സഹകരിച്ച് അബൂദബി പൊലീസാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
വേഗത പുനര്‍നിര്‍ണയിച്ചുള്ള പുതിയ ബോര്‍ഡുകള്‍ അധികൃതർ സ്ഥാപിച്ചുകഴിഞ്ഞു. വേഗത കുറക്കുന്നത് ഗതാഗതസുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായകരമാവുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്ന് അബൂദബി പൊലീസ് അറിയിച്ചു.
പുതിയ വേഗപരിധിയും മറ്റ് ഗതാഗതനിയമങ്ങളും പാലിക്കണമെന്ന് ഡ്രൈവര്‍മാരോട് അധികൃതര്‍ ആവശ്യപ്പെട്ടു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്ക് 400 ദിര്‍ഹം പിഴ അടുത്തിടെ ഏര്‍പ്പെടുത്തിയിരുന്നു.
140 കിലോമീറ്ററാണ് ഈ റോഡിലെ പരമാവധി വേഗം. 120 കിലോമീറ്ററില്‍ കുറഞ്ഞ വേഗത്തില്‍ ഈ റോഡില്‍ വാഹനമോടിക്കുന്നവര്‍ക്കാണ് പിഴ വീഴുക. കുറഞ്ഞ വേഗതയില്‍ പോവുന്നവര്‍ക്ക് മൂന്നാമത്തെ ലെയിന്‍ ഉപയോഗിക്കാവുന്നതാണ്. ഈ ലൈനില്‍ കുറഞ്ഞ വേഗത്തിന് പരിധി നിശ്ചയിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.