റാസല്‍ഖൈമ: വിനോദത്തിനായി കടലിലും താമസസ്ഥലങ്ങളിലെ നീന്തൽക്കുളങ്ങളിലും ഉൾപ്പെടെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റാക് പൊലീസ്. രക്ഷിതാക്കളുടെ ജാഗ്രതക്കുറവ് കുട്ടികളുടെ ശാരീരിക-മാനസിക പ്രശ്നങ്ങള്‍ക്ക് പുറമെ മരണത്തില്‍വരെ കലാശിക്കുന്നതാണെന്ന മുന്നറിയിപ്പും അധികൃതര്‍ നൽകി.
എവിടെയായാലും കുട്ടികളെ നിരീക്ഷിക്കുന്ന കാര്യത്തില്‍ മുതിര്‍ന്നവര്‍ വീഴ്ചവരുത്തരുത്. വെള്ളത്തിലേക്ക് ചാടുന്നത് മൂലമുള്ള അപകടങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകണം. അടിയന്തര ഘട്ടങ്ങളില്‍ പ്രതികരിക്കേണ്ട രീതികളെക്കുറിച്ച് അറിവ് പകരുകയും ലൈഫ് ജാക്കറ്റ് തുടങ്ങിയവ കരുതാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ 999 നമ്പറില്‍ സഹായം തേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.