അജ്മാന്: വേനലവധിയോടനുബന്ധിച്ച് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനവുമായി അജ്മാന് പൊലീസ്. ആഗസ്റ്റ് ഏഴു മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന ദിവസങ്ങളിലാണ് പൊലീസ് ആഭിമുഖ്യത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. ഈ കാലയളവില്‍ 16 പരിശീലന ക്ലാസുകള്‍ ഉണ്ടായിരിക്കും. 10 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനത്തിന് സൗകര്യം ഒരുക്കുന്നത്.
പൊലീസ് സ്പോര്‍ട്സ് ആൻഡ് ഷൂട്ടിങ് ക്ലബിലെ പൂളിലായിരിക്കും പരിശീലനം. 400 ദിര്‍ഹമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 067035204, 067035203, 0522005997 എന്ന നമ്പറിലോ policeclub@ajmanpolice.gov.ae എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.