ദുബൈ: നീന്തൽക്കുളമില്ലാത്തതിനാൽ മുതലകളുള്ള പുഴയിൽ പരിശീലനം നടത്തി മത്സരത്തി നെത്തിയ കോസ്റ്റാറിക്കക്കാരി യൂലിയാന മോറക്ക് സ്വർണം. 400 മീറ്റർ നീന്തലിലാണ് 15കാരി യായ യൂലിയാന സ്വർണം കരസ്ഥമാക്കിയത്. യൂലിയാനയുടെ വീടിെൻറ സമീപ സ്ഥലങ്ങളിലൊന്നും നീന്തൽക്കുളമില്ലെന്ന് സ്പെഷൽ ഒളിമ്പിക്സ് കോസ്റ്റാറിക്കൻ ഒഫീഷ്യലുകൾ പറഞ്ഞു.
വീടിന് വളരെ അടുത്തുള്ള പുഴയിലാണ് നീന്തൽ പരിശീലിച്ചത്. മുതലകളുള്ള പുഴയായതിനാൽ പരിശീലന സമയത്ത് എപ്പോഴും രക്ഷിതാക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. രക്ഷിതാക്കൾ പുഴയിലിറങ്ങി മുതലകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു യൂലിയാനയെ നീന്തൽ പരിശീലനത്തിന് ഇറക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.