അബൂദബി: സിനോഫാം വാക്സിൻ ആദ്യ ഡോസ് ബുക്കിങ് അബൂദബിയിലെ മിക്ക സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും നിർത്തി. വി.പി.എസ്, എൻ.എം.സി, മെഡിക്ലിനിക്ക് എന്നീ ഹെൽത്ത്കെയറുകളുടെ കീഴിലുള്ള ആശുപത്രികളിലും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലും സിനോഫാം രണ്ടാം ഡോസിനുള്ള അപ്പോയിൻറ്മെൻറുകൾ മാത്രമാണ് നടക്കുന്നത്. ഈ മാസം വി.പി.എസ് ഹെൽത്ത് കെയറിൽ ആദ്യത്തെ ഡോസിന് സ്ലോട്ടുകൾ ലഭ്യമല്ല. എൻ.എം.സി ഹെൽത്ത് കെയർ ആദ്യ ഡോസിനുള്ള സ്ലോട്ടുകൾ ഈ മാസം പൂർണമായി ബുക്ക് ചെയ്തു. ജൂലൈയിൽ എൻ.എം.സി ആശുപത്രികളിലും മെഡിക്ലിനിക്കിലും ബുക്കിങ് നടത്താം.
അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയുടെ (സെഹ) ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ എല്ലാ കോവിഡ് ഡോസ് വാക്സിനുകളും നൽകുന്നത് തുടരുന്നു. അബൂദബി ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് സെഹയുടെ കീഴിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഫൈസർ, സിനോഫാം വാക്സിനുകൾ നൽകുന്നത്. സെഹ മൊബൈൽ ആപ് വഴി ബുക്ക് ചെയ്യാം.
രാജ്യത്തെ 16 വയസ്സും അതിൽ കൂടുതലും പ്രായമുള്ള 87 ശതമാനത്തിലധികം ജനങ്ങളും ഇതിനകം വാക്സിൻ സ്വീകരിച്ചു. റെസിഡൻസി വിസ കാലാവധി കഴിഞ്ഞ ശേഷവും അബൂദബിയിൽ കഴിയുന്നവർക്കും കോവിഡ് വാക്സിൻ ഇപ്പോൾ നൽകുന്നുണ്ട്. കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡിയും വാക്സിനേഷൻ സ്വീകരിക്കാൻ അംഗീകരിച്ചതോടെ ഒട്ടേറെപ്പേരാണ് വാക്സിെൻറ ആദ്യ ഡോസ് സ്വീകരിക്കാൻ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ബുക്ക് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.