ദുബൈ: വിടപറഞ്ഞ മഹാകവി ടി. ഉബൈദിെൻറ വിയോഗത്തിന് 48 വർഷം പിന്നിടുന്ന അവസരത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി അദ്ദേഹത്തിെൻറ സ്മരണക്കായി സാഹിത്യ ശ്രേഷ്ഠ അവാർഡ് നൽകുന്നു.
കേരളത്തിൽ വിദ്യാഭ്യാസ രംഗത്തും മലയാള സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തിയെയാണ് അവാർഡിനായി തെരഞ്ഞെടുക്കുന്നത്. ഡോ. എം.കെ. മുനീർ എം.എൽ.എ, ടി.ഇ. അബ്ദുല്ല, യഹ്യ തളങ്കര, പി.പി. ശശീന്ദ്രൻ, ജലീൽ പട്ടാമ്പി തുടങ്ങിയവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടത്തുക. പ്രശംസ പത്രവും 50,001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ആക്ടിങ് പ്രസിഡൻറ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. മുസ്ലീംലീഗ് ദേശീയ കൗൺസിൽ അംഗവും യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാനുമായ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറിമാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, വൈസ് പ്രസിഡൻറ് ഹനീഫ് ചെർക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, ഹനീഫ് ടി.ആർ മേൽപറമ്പ്, അഫ്സൽ മെട്ടമ്മൽ, ജലീൽ പട്ടാമ്പി, കെ.പി. അബ്ബാസ്, ഫൈസൽ മുഹ്സിൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.