ദുബൈ: കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ധീഖിനെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തിയ െന്ന് ആരോപിച്ച് അദ്ദേഹത്തിെൻറ ഭാര്യ ദുബൈ പൊലീസില്‍ പരാതി നല്‍കി. ദുബൈ മരുഭൂമിയില്‍ വിനോദയാത്രക്കിടെ പു റത്തുവിട്ട ഫേസ്ബുക്ക് വീഡിയോ ഉപയോഗിച്ച് സിദ്ധീഖ് മദ്യപിച്ചു എന്ന് ചിലര്‍ ദുഷ്പ്രചരണം നടത്തി എന്നാണ് ഭാര് യ ഷറഫുന്നിസ നൽകിയ പരാതി.
സുഹൃത്തുക്കള്‍ക്കൊപ്പം ഡെസര്‍ട്ട് സഫാരി നടത്തുന്നതിനിടെ ഭാര്യ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ഇട്ടിരുന്നു. ഈ വീഡിയോയില്‍ സിദ്ധീഖ് മദ്യലഹരിയിലാണ് എന്ന് ആരോപിച്ച് ചിലര്‍ രംഗത്തുവന്നു. ആരോപണങ്ങള്‍ നിഷേധിച്ച ടി. സിദ്ധീഖ് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്‍കി നാട്ടിലേക്ക് മടങ്ങിയിരുന്നു. വീഡിയോ ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കിയെങ്കിലും വാട്ട്സ്ആപ്പ് വഴിയും ഇത് വീണ്ടും പ്രചരിക്കപ്പെട്ടു.
സിദ്ധീഖിനോടുള്ള രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ തന്നെയും കുടുംബത്തെയും ചിലര്‍ വ്യക്തിഹത്യ നടത്തുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിെൻറ തെളിവുകളും ഷറഫുന്നിസ പൊലീസിന് കൈമാറി.
സിദ്ദീഖും പരാതി നൽകി
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ അസത്യ പ്രചാരണം നടത്തിയവർക്കെതിരെ സിറ്റി െപാലീസ് കമീഷണർക്ക് പരാതി നൽകിയതായി ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അറിയിച്ചു. സത്യസന്ധമായി അന്വേഷിച്ച് നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.