ദുബൈ ദേര ഗോൾഡ് സൂഖിൽ ആരംഭിച്ച തനിഷ്കിന്റെ ഷോറൂം ഉദ്ഘാടനം
ദുബൈ: ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യയിലെ വൻകിട ജ്വല്ലറി ശൃംഖലയായ തനിഷ്കിന്റെ ഏറ്റവും വലിയ ഷോറൂം ദുബൈ ദേര ഗോൾഡ് സൂഖിൽ ആരംഭിച്ചു. 5,000 ചതുരശ്രയടിയിൽ നിർമിച്ച ഷോറൂം 10,000ലേറെ അതിമനോഹര ആഭരണ ഡിസൈനുകൾ അണിനിരത്തുന്നു.
തനിഷ്കിന്റെ ജി.സി.സിയിലെ പതിമൂന്നാമത് ഔട്ട്ലെറ്റാണിത്. പരമ്പരാഗത കലാരൂപങ്ങളെ സമകാലിക ചാരുതയുമായി സമന്വയിപ്പിച്ച് കരകൗശലത്തിന്റെയും ഗുണനിലവാരത്തിന്റെയും ഉപയോക്തൃ സൗഹൃദത്തിന്റെയും പാരമ്പര്യം കാണാൻ സാധിക്കുമെന്ന് തനിഷ്കിന്റെ ഉടമസ്ഥതയിലുള്ള ടൈറ്റൻ കമ്പനി ലിമിറ്റഡ് ഇന്റർനാഷനൽ ബിസിനസ് സി.ഇ.ഒ കുരുവിള മാർക്കോസ് പറഞ്ഞു. ദൈനംദിനം ഉപയോഗിക്കാവുന്നവ മുതൽ വധുവിന് അണിയിക്കാനുള്ള ആഭരണങ്ങൾവരെയുള്ള വിപുലമായ ശേഖരമാണ് തനിഷ്ക് വാഗ്ദാനം ചെയ്യുന്നത്.
25ലേറെ ഭാഷകളിൽ പ്രാവീണ്യമുള്ള 15ലധികം രാജ്യങ്ങളിൽനിന്നുള്ള ബഹുഭാഷാ ടീമിന്റെ സേവനം തനിഷ്ക് ഷോറൂമിൽ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തരം ഉപയോക്താക്കൾക്കും ഇവരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.