ലക്ഷ്യത്തിലെത്തി ‘വൺ ബില്യൺ മീൽസ്’; സംഭാവന 175 കോടി ദിർഹം പിന്നിട്ടു

ദു​ബൈ: അ​ശ​ര​ണ​ർ​ക്കും നി​രാ​ലം​ബ​ർ​ക്കും അ​ന്ന​മെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച ‘വ​ൺ ബി​ല്യ​ൺ മീ​ൽ​സ്​’​പ​ദ്ധ​തി​യി​ലെ സം​ഭാ​വ​ന 175 കോ​ടി ദി​ർ​ഹം പി​ന്നി​ട്ടു. റ​മ​ദാ​ൻ തു​ട​ങ്ങു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പാ​യി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ലെ​ത്തി​യെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വി​റ്റ​റി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ചു. പ​ദ്ധ​തി​യി​ലേ​ക്ക്​ സം​ഭാ​വ​ന​ക​ള​ർ​പ്പി​ച്ച മു​ഴു​വ​നാ​ളു​ക​ൾ​ക്കും ന​ന്ദി​യ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ട്വീ​റ്റി​ൽ പ​റ​ഞ്ഞു.

പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ബി​സി​ന​സു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ 1.8 ല​ക്ഷ​ത്തി​ല​ധി​കം ദാ​താ​ക്ക​ളി​ൽ​നി​ന്നാ​ണ് ഇ​ത്ര​യും സം​ഭാ​വ​ന ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​​ സ​ഹാ​യ​മെ​ത്തി​ച്ച​ത്. 2030ഓ​ടെ പ​ട്ടി​ണി തു​ട​ച്ചു​നീ​ക്കാ​നു​ള്ള യു.​എ​ന്നി​ന്‍റെ ല​ക്ഷ്യ​ത്തെ പി​ന്തു​ണ​ക്കു​ക​യെ​ന്ന​തും പ​ദ്ധ​തി​യു​ടെ പ്ര​ചോ​ദ​ന​മാ​ണ്. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ൾ​ക്കും പ​ദ്ധ​തി​യി​ലേ​ക്ക്​ സം​ഭാ​വ​ന ന​ൽ​കാം. ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​യും വൗ​ച്ച​റു​ക​ളാ​യു​മാ​ണ്​ ആ​ളു​ക​ളി​ലേ​ക്ക്​ എ​ത്തു​ക.

2020ൽ 100 ​ല​ക്ഷം മീ​ൽ​സ്​ പ​ദ്ധ​തി​യും 2021ൽ ​ഒ​രു കോ​ടി മീ​ൽ​സ്​ കാ​മ്പ​യി​നും ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​തെ​ല്ലാം ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ പ​ത്തു കോ​ടി ഭ​ക്ഷ​ണ​പ്പൊ​തി എ​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്​.

Tags:    
News Summary - Target achieved; 'One Billion Meals' The donation crossed 175 crore dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.