ദുബൈ: ഷാർജ അൽ ഖാസിമിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഇസ്ലാമിക് ശരീഅയിൽ ഒന്നാം റാങ്ക് നേടുകയും ഗോൾഡൻ വിസക്ക് അർഹമാകുകയും ചെയ്ത ആദ്യത്തെ മലയാളി വിദ്യാർഥി തസ്‌നീം അസ്ലമിനെ ദുബൈ കെ.എം.സി.സി ആദരിച്ചു. തസ്‌നീമിനുള്ള ഉപഹാരം ആക്ടിങ് പ്രസിഡൻറ് ഹനീഫ് ചേർക്കളയും ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റിയും സമ്മാനിച്ചു.
ഓർഗനൈസിങ് സെക്രട്ടറി ഹംസ തോട്ടിയിൽ, സീനിയർ വൈസ് പ്രസിഡൻറ് ഒ.കെ. ഇബ്രാഹീം, ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, റഈസ് തലശ്ശേരി, മൊയ്‌ദു ചപ്പാരപ്പടവ്, അഷ്‌റഫ് കൊടുങ്ങല്ലൂർ, അഡ്വ. ഇബ്രാഹീം ഖലീൽ, കെ.പി.എ. സലാം, നിസാമുദ്ദീൻ കൊല്ലം, മജീദ് മടക്കിമല തുടങ്ങിയവർ സംസാരിച്ചു. പിതാവ് അസ്ലമും പരിപാടിയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.