ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ആ​പ്​ വ​ഴി ടാ​ക്സി; നി​ര​ക്ക്​ പ​കു​തി മാ​ത്രം

ദു​ബൈ: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ടാ​ക്സി ബു​ക്​ ചെ​യ്യാ​നു​ള്ള പു​തി​യ സേ​വ​ന​വു​മാ​യി ദു​ബൈ ടാ​ക്സി ക​മ്പ​നി (ഡി.​ടി.​സി).

ഡി.​ടി.​സി ആ​പ്​ വ​ഴി​യാ​ണ്​ ബു​ക്​ ചെ​യ്യേ​ണ്ട​ത്. വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക ടാ​ക്സി​ക​ൾ ഒ​ഴി​കെ​യു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സേ​വ​നം ഉ​പ​കാ​ര​പ്പെ​ടു​ക. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ പ്ര​ത്യേ​കം ല​ഭി​ക്കു​ന്ന 50 ശ​ത​മാ​നം നി​ര​ക്കി​ള​വും സേ​വ​നം വ​ഴി ല​ഭി​ക്കും.

ദു​ബൈ​യി​ലെ ‘സ​ന​ദ്​ കാ​ർ​ഡ്​’ കൈ​വ​ശം വെ​ക്കു​ന്ന​വ​ർ​ക്കാ​ണ്​ സേ​വ​നം ല​ഭി​ക്കു​ക. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ദു​ബൈ ക​മ്യൂ​ണി​റ്റി ഡെ​വ​ല​പ്​​മെ​ന്‍റ്​ അ​തോ​റി​റ്റി ന​ൽ​കു​ന്ന സ്മാ​ർ​ട്ട്​ കാ​ർ​ഡാ​ണ്​ സ​ന​ദ്​ കാ​ർ​ഡ്. പൊ​തു​ഗ​ത​ഗാ​ത മേ​ഖ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​ള്ള ഡി.​ടി.​സി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സേ​വ​നം വി​ക​സി​പ്പി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഭി​ന്ന​ശേ​ഷി​ക്കാ​ർ അ​ട​ക്ക​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്​​തി​യാ​ണ്​ ക​മ്പ​നി ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന്​ ഡി.​ടി.​സി ബി​സി​ന​സ്​ ട്രാ​ൻ​സ്​​ഫോ​മേ​ഷ​ൻ മേ​ധാ​വി അ​ബ്​​ദു​ല്ല ഇ​ബ്രാ​ഹീം അ​ൽ മീ​ർ പ​റ​ഞ്ഞു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​വേ​ണ്ടി രൂ​പ​പ്പെ​ടു​ത്തി​യ ക​മ്പ​നി​യു​ടെ വാ​ഹ​ന​ത്തി​ന്​ നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ളു​ണ്ടെ​ന്നും പു​തി​യ ഡി​ജി​റ്റ​ൽ സേ​വ​നം വ​ഴി ഇ​ത്ത​ര​ക്കാ​ർ​ക്ക്​ ഗ​താ​ഗ​ത​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​മ​സ​ക്കാ​ർ, സ​ന്ദ​ർ​ശ​ക​ർ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും ടാ​ക്സി ല​ഭ്യ​മാ​ക്കാ​ൻ ഇ​തു​പ​ക​രി​ക്കും. ‘പീ​പ്​​ൾ ഓ​ഫ്​ ഡി​റ്റ​ർ​മി​നേ​ഷ​ൻ ടാ​ക്സി’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക സേ​വ​നം നി​ല​വി​ൽ ഡി.​ടി.​സി സ്മാ​ർ​ട്​ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്.

യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ലു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ യാ​ത്ര ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

Tags:    
News Summary - Taxi-App-Rate-Half

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.