ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ 2022ലെ ആദ്യ അധ്യാപക സംഗമം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്‌ഘാടനം ചെയ്തു. തനതു സംസ്കാരത്തെ തിരിച്ചറിഞ്ഞ് ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സ്വത്വബോധമുള്ള ജനതയായി ആഗോള മലയാളി പുതുതലമുറയെ മാറ്റിയെടുക്കുകയാണ് മലയാളം മിഷന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ ചാപ്റ്റർ ജോ. സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞു. കൺവീനർ ഫിറോസിയ അധ്യക്ഷത വഹിച്ചു. യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, ചാപ്റ്റർ ചെയർമാൻ ദിലീപ് സി.എൻ.എൻ, മേഖല കോഓഡിനേറ്റർമാരായ സന്തോഷ് മടാരി, ഷാജേഷ്, ഷിജു, അഷ്‌റഫ് എന്നിവർ സംസാരിച്ചു. ജോ. കൺവീനർ റിംന അമീർ നന്ദി രേഖപ്പെടുത്തി.
മുൻ കൺവീനറും വിദഗ്ദ്ധ സമിതിയംഗവുമായ ശ്രീകല, അധ്യാപകരായ സുനിൽ ആറാട്ടുകടവ്, സിജി ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ പരിചയസമ്പന്നരായ അധ്യാപകർ അധ്യാപന രീതികൾ പങ്കുവെച്ചും പുതിയ അധ്യാപകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയും പരിപാടി സജീവമാക്കി. ചാപ്റ്റർ പ്രസിഡന്‍റ് സോണിയ ഷിനോയ് പുൽപാട്ട്, സെക്രട്ടറി പ്രദീപ് തോപ്പിൽ, ഐ.ടി കോഓഡിനേറ്റർ ഷംസി റഷീദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.