ദുബൈ: അധ്യാപകർ ക്ലാസ് മുറികളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ മാസം അവസാനത്തോടെ സ്കൂൾ തുറക്കാനിരിക്കെയാണ് നിർദേശം. കുട്ടികളുമായി ഒരു മീറ്റർ അകലം സൂക്ഷിക്കണമെന്നും നിബന്ധനയിൽ പറയുന്നു.
അറബിക് കരിക്കുലം അടക്കം, സ്കൂളുകളിൽ പുതിയ അധ്യയന വർഷം തുടങ്ങുേമ്പാൾ കൂടുതൽ കുട്ടികൾ ക്ലാസ് മുറികളിലേക്കെത്തുമെന്നാണ് പ്രതീക്ഷ. അതിനാൽ, നിബന്ധനകൾ കർശനമായി നടപ്പാക്കും.
കുട്ടി ഹസ്തദാനം ചെയ്യരുത്. പഠനോപകരണങ്ങൾ കൈമാറരുത്. ക്ലാസ് റൂമിന് പുറമെ ലബോറട്ടറികളിലും മറ്റ് മുറികളിലും ഒരു മീറ്റർ അകലം പാലിക്കണം. നിബന്ധനകൾ സൂചിപ്പിക്കുന്ന ബോർഡുകൾ പാർക്കിങ് ഏരിയ അടക്കം സ്ഥലങ്ങളിൽ സ്ഥാപിക്കണം. സ്കൂൾ കവാടങ്ങളിൽ താപനില പരിശോധന സംവിധാനം ഏർപ്പെടുത്തണം. 37.5 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ളവരെ പ്രവേശിപ്പിക്കരുത്. രാവിലെ ഉപയോഗിക്കുന്ന മാസ്ക് ഉച്ചക്കുശേഷം മാറ്റുന്നതാണ് ഉചിതം. മെഡിക്കൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ബോക്സിൽ വേണം മാസ്ക് ഉപേക്ഷിക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.