ദുബൈ: പരിയാരം മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന തളിപ്പറമ്പ് സി.എച്ച് സെന്ററിന്റെ ദുബൈ ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. ഖിസൈസ് സ്റ്റാർ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾക്കും വനിതകൾക്കും ഉൾപ്പെടെ മത്സരങ്ങളും വിവിധ കലാപരിപാടികളും നടന്നു.
മുന്നൂറോളം കുടുംബങ്ങൾ പങ്കെടുത്തു. ദുബൈ കെ.എം.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചേലേരി സംഗമം ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ പ്രസിഡന്റ് ടി.പി. മഹമൂദ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഒ.മൊയ്തു, ട്രഷറർ എൻ.യു. ഉമ്മർ കുട്ടി, ആജൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ എം.സി. സിറാജ്, ടി.പി. അബ്ബാസ് ഹാജി, റയീസ് തലശ്ശേരി, ജാഫർ മാടായി, ബഷീർ കാട്ടൂർ, ഫായിസ് മാട്ടൂൽ, അലി ഉളിയിൽ, ഫാറൂഖ് കല്യാശ്ശേരി, താഹിറലി തളിപ്പറമ്പ്, സുനീത് അഴീക്കോട്, മർസൂഖ് ഇരിക്കൂർ, ടി.കെ. റയീസുദ്ദീൻ, സിറാജ് കതിരൂർ, റിസ മിസ്രി, അഡ്വ. ഫാത്തിമ ഹിദായത്ത് എന്നിവർ സംസാരിച്ചു.
അണ്ടർ 19 ചെസ് മത്സരത്തിൽ കേരള ചാമ്പ്യൻഷിപ് നേടിയ ഫർഹാൻ ഫാറൂഖിനെയും സി.എച്ച് സെന്റർ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. മുസ്തഫ ഹാജിയെയും ചടങ്ങിൽ ആദരിച്ചു. ഷക്കീൽ എസ്.പി, അഷ്കർ പാപ്പിനിശ്ശേരി, ഇബ്രാഹിം കുട്ടി മാട്ടൂൽ, സാദിഖ് കല്യാശ്ശേരി, ഉമ്മർ മുട്ടം, അഹമ്മദ് കമ്പിൽ, നൗഷാദ് ചപ്പാരപ്പടവ്, റജാഹ് മാടായി, ഹാരിസ് കല്യാശ്ശേരി, അരിയിൽ മുഹമ്മദ് കുഞ്ഞി, അബൂബക്കർ ആലക്കാട്, മുസ്തഫ കുറ്റിക്കോൽ, എസ്.പി ഹാഷിം, പി.പി റഫീഖ്, അൽത്താഫ്, അഷ്റഫ് വളക്കൈ, റഷീദ് കുപ്പം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.