രാഷ്ട്രം രൂപവത്കരിക്കുന്നതിന് മുൻപ് ഇൗ നാടിെൻറയും വരാനിരിക്കുന്ന തലമുറയുടെയും ജീവിതവും ഭാവിയും എപ്രകാരമായിരിക്കണമെന്ന് രൂപകൽപ്പന ചെയ്തയാളാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാൻ. സമസ്ത ജീവജാലങ്ങളോടും കാരുണ്യം വേണമെന്നും പരിസ്ഥിതിക്ക് പോറൽ പോലുമേൽപ്പിക്കരുതെന്നും പണ്ടേക്കു പണ്ടേ അദ്ദേഹം ജനതയെ പഠിപ്പിച്ചു. പ്രകൃതിക്ക് അനുയോജ്യമായ,പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് ഒരു നിർമിതി ഒരുക്കുേമ്പാൾ അതിന് ഏറ്റവും അനുയോജ്യമായ നാമകരണം ശൈഖ് സായിദിേൻറതു തന്നെ.
അജ്മാനിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയോട് അനുബന്ധിച്ച് പണി കഴിപ്പിച്ച പാർക്കിന് സായിദ് ഒയാസിസ് എന്ന് പേരിട്ടതിനു കാരണവും മറ്റൊന്നല്ല. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പിെൻറ മേല്‍നോട്ടത്തിലാണ് 93,000 ചതുരശ്ര അടി വിസ്തൃതിയില്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. പാർക്കിെൻറ ആകാശ ദൃശ്യത്തിൽ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാെൻറ രൂപം വിരിയുന്നത് കാണാം. മരം കൊണ്ടുള്ള തൂണുകളും മണൽ പാതകളും ഉപയോഗിച്ചാണ് പാര്‍ക്കിെൻറ പൊതുവായ രൂപകൽപന. മരുഭൂമില് കണ്ടു വരുന്ന പ്രത്യേക തരം വൃക്ഷങ്ങളും ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി നൂറു ദിനത്തിനുള്ളിലാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
മേൽനോട്ടം, രൂപകൽപ്പന, നിർവ്വഹണം എന്നീ ചുമതലകൾ യോഗ്യതയുള്ള പ്രദേശവാസികളെ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈന്തപ്പനകൾ വെച്ച് പിടിപ്പിക്കുന്നതിന് 24 പേരെ പ്രത്യേകമായി നിയോഗിച്ചിരുന്നു. ഇതിെൻറ പിന്നിൽ പ്രവര്‍ത്തിച്ചവരുടെ പേരുകള്‍ ഈന്തപ്പനകളില് കൊത്തിവെക്കുന്നുണ്ട്. നടപ്പാതകൾ നിർമ്മിക്കാൻ പ്രത്യേകമായി ഉപയോഗിച്ച കല്ലുകൾ അജ്മാെൻറ വിദൂര മേഖലയായ മനാമ പ്രദേശത്ത് നിന്ന് കൊണ്ടുവന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.