അജ്മാന്: 308 കുതിരകൾ പങ്കെടുക്കുന്ന അജ്മാൻ കുതിര പ്രദർശനത്തിന് ഇന്ന് തുടക്കമാകും. എമിറേറ്റ്സ് ഹോഴ്സ് അസോസിയേഷന്റെ മേൽനോട്ടത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന കുതിര പ്രദർശനത്തിന്റെ 19ാം പതിപ്പാണ് അജ്മാനിലെ ഇക്വസ്ട്രിയൻ ഫീൽഡിൽ നടക്കുന്നത്. യു.എ.ഇയിലും വിദേശത്തും നേട്ടങ്ങൾ കൈവരിച്ചതും ഏറ്റവും പ്രശസ്തരായ ഉടമകളുടെ നല്ല ഇനങ്ങളിൽപ്പെട്ട 308 കുതിരകളാണ് ടൂർണമെൻറിൽ പങ്കെടുക്കുന്നത്.
വിവിധ പ്രായത്തിലുള്ള കുതിരകളുടെ കാറ്റഗറിയില്‍ വ്യത്യസ്തങ്ങളായ മത്സരങ്ങള്‍ അരങ്ങേറും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദര്‍ശനം അരങ്ങേറുന്നത്.
ഓരോ വിഭാഗത്തിലുമുള്ള വിജയികള്‍ക്ക് സ്വർണം, വെള്ളി, വെങ്കലം സമ്മാനങ്ങള്‍ വിതരണം ചെയ്യും. വ്യാഴാഴ്ച തുടങ്ങി മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മത്സരം ശനിയാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.