പുരാതന ജീവിതങ്ങളുടെ വിസ്മയ കലവറയാണ് അജ്മാന് മ്യുസിയം. നഗരത്തോട് അടുത്ത് സ്ഥിതിചെയ്യുന്ന ഈ മ്യുസിയത്തിെൻറ കെട്ടിടം പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. പഴയകാലത്ത് ഇത് അജ്മാന് ഭരണാധികാരിയുടെ കൊട്ടാരമായിരുന്നു. ഐക്യ എമിറേറ്റ്സ് നിലവില്‍ വന്നശേഷം ഈ കെട്ടിടം പൊലീസ് സ്റ്റേഷനായി. പിന്നീടാണ് ഈ കേന്ദ്രം മ്യുസിയമാക്കി മാറ്റുന്നത്. അറബ് ലോകത്തിെൻറ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ആഴത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന ധാരാളം പുരാവസ്തുക്കൾ ഈ മ്യൂസിയത്തിലുണ്ട്.
അറബ് ജനതയുടെ പൗരാണിക ജീവിതങ്ങളെ കുറിച്ച് പുതുതലമുറക്ക് അറിവ് പകര്‍ന്നു നല്കാന് ഉതകുന്ന നിരവധി കാഴ്ച്ചകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത വൈദ്യ ചികിത്സകളായ ഹിജാമ, കപ്പിങ്, മറ്റ് ചികിത്സാ രീതികള്‍, വാസ്തുവിദ്യ, മത്സ്യ ബന്ധനം, മതപരമായ ആചാരങ്ങള്‍, ആഘോഷങ്ങള്‍, വിനോദങ്ങള്‍, പരമ്പരാഗത തൊഴിലുകള്‍, ജീവിതശൈലികള്‍, പുരാവസ്തു കരകകൗശല വസ്തുക്കൾ, വസ്ത്ര നിര്‍മ്മാണം, ഗതാഗതം, കൈയെഴുത്തുപ്രതികൾ, വിവാഹങ്ങള്‍, കച്ചവടങ്ങള്‍, പത്രങ്ങള്‍, ശിക്ഷാ നടപടികള്‍, പഴയ ആയുധങ്ങൾ തുടങ്ങി പഴയ കാലത്തെ അതേപടി പകര്‍ത്തുന്ന നിരവധി കാഴ്ചകള്‍. പൗരാണിക ജീവിതങ്ങളെ പരിചയപ്പെടുത്തുന്നതിന് മെഴുകു പ്രതിമകളായും സന്ദര്‍ശകര്‍ക്ക് മുന്നിലെത്തുന്നുണ്ട്.
അൽ മുവൈഹാത്ത് പ്രദേശത്ത് ഖനനം ചെയ്ത കണ്ടെത്തിയ ശ്മശാനമാണ് ഏറ്റവും പ്രശസ്തമായ പ്രദർശനങ്ങളിലൊന്ന്. ബി.സി 3000 വരെ പഴക്കമുള്ള മൺപാത്രങ്ങളും ആഭരണങ്ങളും ഇവിടെ കാണാം. പഴകാലത്ത് ഭരണാധികാരികളുടെ രാജസന്നിധി, പട്ടാളവും പൊലീസും ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, വാഹനങ്ങള്‍, പുരാതന ഗ്രാമീണര്‍ മത്സ്യ ബന്ധനത്തിനുപയോഗിച്ചിരുന്ന രീതികള്‍ തുടങ്ങിയവ ഏറെ ആകര്‍ഷണീയമാണ്. അജ്മാന് മുത്ത് മത്സ്യബന്ധനത്തെ വളരെയധികം ആശ്രയിച്ചിരുന്നു.
ഒരു കാലത്ത് ഈ പ്രദേശത്തെ ഏറ്റവും പ്രധാന വിനോദങ്ങളിലൊന്നായിരുന്നു ഇത്. വിനോദ സഞ്ചാരികള്‍ക്ക് ഏറെ ആനന്ദകരവും കൗതുകവുമായ കാഴ്ച്ചകളും അറിവുകളും പകര്‍ന്നു നല്കുന്ന കേന്ദ്രമാണ് അജ്മാന് മ്യുസിയം. അജ്മാന് ആധുനിക വികസനങ്ങളില്‍ വന്‍കുതിപ്പ് നേടിയപ്പോഴും അധികാരികള്‍ തങ്ങളുടെ പാരമ്പര്യങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. അജ്മാന് മ്യുസിയത്തോടനുബന്ധിച്ചു കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പൈതൃക വ്യാപാര കേന്ദ്രം പുനര്‍ നിര്‍മ്മിച്ചു. കൂടുതല്‍ വിസ്മയങ്ങള്‍ സന്ദര്ശകര്ക്കായിഒരുക്കുന്നതിനായുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടക്കുകയാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.