അറബ് തിയറ്റർ ഇൻസ്​റ്റിറ്റ്യൂട്ട് രണ്ട് പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു

ഷാർജ: അറബ് തിയറ്റർ ഇൻസ്​റ്റിറ്റ്യൂട്ട് രണ്ട് പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ആദ്യ പുസ്തകം അമച്വർ, പ്രഫഷനൽ അഭിനേതാക്കളെയും രണ്ടാമത്തേത് വിദ്യാഭ്യാസരംഗത്തെ നാടക പാതയെ പിന്തുണക്കുന്ന പഠനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.ശാസ്ത്രീയ വശങ്ങൾ സമ്പുഷ്​ടമാക്കാതെ സർഗാത്മകത വളർത്തിയെടുക്കാനാവില്ലെന്ന് അറബ് തിയറ്റർ അതോറിറ്റി സെക്രട്ടറി ജനറൽ ഇസ്മായിൽ അബ്​ദുല്ല പറഞ്ഞു.

ആദ്യത്തെ പുസ്തകം ഈജിപ്ഷ്യൻ നടനും കൈറോ ഹയർ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക് ആർട്‌സിലെ ഡയറക്ടറും പ്രഫസറുമായ ഡോ. അല കൂക്കയുടെ 'നട​െൻറ ഏകാഗ്രത വികസിപ്പിക്കൽ' അഭിനേതാക്കൾക്ക് പ്രയോജനം ചെയ്യുന്ന ഗവേഷണ പുസ്തകമാണ്. ഏകാഗ്രതയുടെ ശാസ്ത്രീയ അടിത്തറ അവതരിപ്പിക്കാനുള്ള ശ്രമമാണിതെന്ന് കൂക്ക പറഞ്ഞു. രണ്ടാമത്തെ പുസ്തകമായ 'നാടക വിദ്യാഭ്യാസം' രചിച്ചത് കൈറോ സർവകലാശാലയിലെ വിദ്യാഭ്യാസ മാധ്യമ പ്രഫസർ. ഡോ. റാൻഡ റിസ്കാണ്. നാല് അധ്യായങ്ങളിൽ, കൗമാരക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള രീതികളെക്കുറിച്ച് പുസ്തകം വിശദീകരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.