അവാർഡ് ജേതാക്കളായ ഇൻകാസ് ദുബൈ ജില്ല ട്രഷറർ സി.പി. ജലീൽ, ഇൻകാസ് ഷാർജ കലാവിഭാഗം കൺവീനർ എ.വി. മധു എന്നിവരെ ഷാർജ ഇൻകാസ് സ്​റ്റേറ്റ് കമ്മിറ്റി ആദരിക്കുന്നു 

അവാർഡ് ജേതാക്കളെ ഇൻകാസ് ആദരിച്ചു

ഷാർജ: കോവിഡ് സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.എ.ഇയിലെ റേഡിയോ സ്​റ്റേഷൻ സംഘടിപ്പിച്ച ഗോൾഡൻ ഹീറോ അവാർഡ് ജേതാക്കളായ ഇൻകാസ് ദുബൈ ജില്ല ട്രഷറർ സി.പി. ജലീൽ, ഇൻകാസ് ഷാർജ കലാവിഭാഗം കൺവീനർ എ.വി. മധു എന്നിവരെ ഷാർജ ഇൻകാസ് സ്​റ്റേറ്റ് കമ്മിറ്റി ആദരിച്ചു. സ്​റ്റേറ്റ് പ്രസിഡൻറ് അഡ്വ. വൈ.എ. റഹീം അവാർഡ് നൽകി. കേന്ദ്ര കമ്മിറ്റി വർക്കിങ്​ പ്രസിഡൻറ് ടി.എ. രവീന്ദ്രൻ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി എന്നിവർ പൊന്നാടയണിയിച്ചു.

ഇൻകാസ് നേതാക്കളായ മജീദ് എറണാകുളം, സാം വർഗീസ്, നൗഷാദ് കോഴിക്കോട്​, ഡോ. രാജൻ വർഗീസ്, മുസ്തഫ കുറ്റിക്കോൽ, അഖിൽ ദാസ് ഗുരുവായൂർ, ഷാൻറി തോമസ്, ഷാബു തോമസ്, എം.എസ്.കെ. എന്നിവർ സംസാരിച്ചു. സലാം കളനാട് സ്വാഗതവും നവാസ് തേക്കട നന്ദിയും പറഞ്ഞു.

Tags:    
News Summary - The award winners were honored by Incas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.