സ​ഫാ​രി ഗ്രൂ​പ്പി​െൻറ ആ​ദ​രം കെ.​എം.​സി.​സി നേ​താ​ക്ക​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സ​ഫാ​രി​യു​ടെ ആ​ദ​രം

ദു​ബൈ: കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി​ക്കു മു​ന്നി​ൽ ലോ​കം പ​ത​റി​യ​പ്പോ​ൾ മു​ന്നി​ൽ​നി​ന്ന് പൊ​രു​തി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും​ സ​ഫാ​രി ഗ്രൂ​പ്പി​െൻറ ആ​ദ​രം. യു.​എ.​ഇ കെ.​എം.​സി.​സി, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ​ക്കു​ പു​റ​മെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ- അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി,- ഈ​സ അ​നീ​സ്, ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി എ​ന്നി​വ​രെ​യാ​ണ്​ ആ​ദ​രി​ച്ച​ത്. കെ.​എം.​സി.​സി​ക്കു വേ​ണ്ടി യു.​എ.​ഇ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പു​ത്തൂ​ർ റ​ഹ്​​മാ​ൻ, ദു​ബൈ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​ ഇ.​പി. ജോ​ൺ​സ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല മ​ല്ല​ശേ​രി എ​ന്നി​വ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. സ​ഫാ​രി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ മ​ട​പ്പാ​ട്ട് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ചു. മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സൈ​നു​ൽ ആ​ബി​ദീ​ൻ മെ​മ​േ​ൻ​റാ കൈ​മാ​റി. എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഷ​മീം ബ​ക്ക​ർ, റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ (പ​ർ​ച്ചേ​സ്) ബി.​എം. കാ​സിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.