ബോട്ടിന്​ തീപിടിച്ചത്​ ദുബൈ സിവിൽ ഡിഫൻസി​െൻറ നേതൃത്വത്തിൽ അണക്കുന്നു 

ഉമ്മുസുഖീമിൽ ബോട്ടിന്​ തീപിടിച്ചു

ദുബൈ: ദുബൈ ഉമ്മു സുഖീം മറീനയിൽ ബോട്ടിന്​ തീപിടിച്ചു. ആർക്കും പരി​ക്കില്ല.ദുബൈ സിവിൽ ഡിഫൻസ്​ സംഘം മിനിറ്റുകൾക്കുള്ളിലെത്തി തീയണച്ചെന്ന്​ ദുബൈ പൊലീസ്​ മാരിറ്റൈം റെസ്​ക്യൂ ഡയറക്​ടർ ലെഫ്​റ്റനൻറ്​ കേണൽ അലി അൽ നഖ്​ബി പറഞ്ഞു. സംഘത്തി​െൻറ കൃത്യമായ ഇടപെടലിനെ തുടർന്ന്​ മറ്റ്​ ബോട്ടുകളിലേക്ക്​ തീ പടർന്നില്ല.

വിവരമറിഞ്ഞയുടൻ പാഞ്ഞെത്തിയ തീരദേശ പട്രോളിങ്​ സംഘവും സിവിൽ ഡിഫൻസും ചേർന്ന്​ തീപിടിച്ച ബോട്ടിനെ മറ്റ്​ ബോട്ടുകളിൽനിന്ന്​ ദൂരേക്ക്​ നീക്കി.ബോട്ടുകളു​െട സുരക്ഷ ഉറപ്പാക്കാൻ ഉടമകൾ ശ്രദ്ധിക്കണമെന്ന്​ അലി അൽ നഖ്​ബി അറിയിച്ചു.

Tags:    
News Summary - The boat caught fire in UmmSukhim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.