ദുബൈ: രണ്ടാഴ്ച മുമ്പ് അൽ റഫ ഏരിയയിൽ മരിച്ച എറണാകുളം കൈപ്പട്ടൂർ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആരുമെത്താത്തതിനാൽ ദുബൈ പൊലീസ് മോർച്ചറിയിൽ. കൈപ്പട്ടൂർ തുണ്ടുപറമ്പിൽ വീട്ടിൽ പ്രശാന്ത് (37) ആണ് മരിച്ചത്. പ്രശാന്തിന്‍റെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ കണ്ടെത്തുന്നതിന് ദുബൈ പൊലീസും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും യു.എ.ഇയിലെ മലയാളി സാമൂഹിക പ്രവർത്തകരുടെ സഹായം തേടിയിട്ടുണ്ട്.
പിതാവിന്‍റെ പേര് രാജൻ അച്യുതൻ നായർ എന്നാണ്. മാതാവ്-ഉഷ. യു.എ.ഇയിലുള്ള പ്രശാന്തിന്‍റെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ 00971561320653 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.