ദുബൈ: ഒരുമാസം മുൻപ് മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം കൊട്ടാരക്കര മുരുക്കുംപുഴ തൈവിലകം തോമസ് ജെ ഗോമസിെൻറ മകൻ സ്റ്റാൻസിലാസ് റോമൻ ഗോമസിെൻറ (54) മൃതദേഹം ബുധനാഴ്ച പുലർച്ച നാട്ടിലെത്തിച്ച് സംസ്കരിക്കും. കഴിഞ്ഞ മാസം 18നാണ് ബന്ധുക്കളുടെ വിവരം ലഭിക്കാത്തതിനാൽ ഇദ്ദേഹത്തിെൻറ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നുവെന്ന വാർത്ത 'മാധ്യമം' ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്.
വാർത്ത വന്നയുടൻ നാട്ടിലുള്ള ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനൊടുവിലാണ് ചൊവ്വാഴ്ച മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞത്.
ദുബൈയിലെ ഹത്തയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഉയരത്തിൽ നിന്ന് വീണായിരുന്നു മരണം എന്ന് മൃതദേഹ പരിശോധനയിൽ വ്യക്തമായി. തലക്ക് ഉൾപെടെ പരിക്കുണ്ടായിരുന്നു. എന്നാൽ, എങ്ങിനെയാണ് വീണത് എന്നതിൽ വ്യക്തതയില്ല. 8000 ദിർഹം (ഒന്നര ലക്ഷം രൂപ) കൈവശമുണ്ടായിരുന്നു. ഭാര്യ ബീന. മാതാവ്: ഗ്രേസി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.