അൽഐൻ: ലുലു കുവൈതാത്തും ഡി.സി ബുക്സും അൽഐൻ മലയാളി സമാജവും ചേർന്ന് സംഘടിപ്പിച്ച ഒരുമാസം നീണ്ട പുസ്തകമേളയുടെ സമാപനത്തിൽ സോണിയ റഫീഖിെൻറ 'പെൺകുട്ടികളുടെ വീട്' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടത്തി. ലുലു കുവൈതാത്ത് ജനറൽ മാനേജർ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. സമാജം സാഹിത്യ വിഭാഗം അസി. സെക്രട്ടറി താജ് ഹസൻ മുഖ്യാതിഥിയായിരുന്നു. സമാജം സെക്രട്ടറി എ.ടി. ഷാജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
ലോകകേരള സഭാംഗം ഇ.കെ. സലാം, ഇന്ത്യൻ സോഷ്യൽ സെൻറർ മുൻ ജനറൽ സെക്രട്ടറി ജിതേഷ് പുരുഷോത്തമൻ, ഡോ. വിനി ദേവയാനി, താരാട്ട് സെക്രട്ടറി റസിയ ഇഫ്തിക്കാർ, സമാജം ബാലവേദി കോഒാഡിനേറ്റർ ദിയ സൈനബ്, താജ് ഹസൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. റസൽ മുഹമ്മദ് സാലി മോഡറേറ്ററായി. കേരള നിയമസഭ സ്പീക്കർ എം.ബി. രാജേഷ് മുഖ്യാതിഥിയായി സെപ്റ്റംബർ 29ന് ഓൺലൈനിൽ നടന്ന ചടങ്ങിൽ സമാജം സ്കോളാസ്റ്റിക് അവാർഡ് നേടിയ കുട്ടികൾക്കുള്ള ഉപഹാരം കൈമാറി.കേരളസർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷെൻറ 'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യം ഏറ്റെടുത്ത് കഴിഞ്ഞ നാല് വർഷമായി അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററും അൽഐൻ താരാട്ട് വനിതാ കൂട്ടായ്മയും നടത്തുന്ന മലയാളം ക്ലാസുകൾക്ക് പ്രവർത്തിക്കുന്ന അധ്യാപകർ റസിയ ഇഫ്തിക്കാർ, ഷറീന ജാബിർ, ഷാജിത അബൂബക്കർ, സുചിത്ര സുരേഷ്, പ്രഷീന പ്രവീൺ, ഖദീജ സാജിദ്, ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ അധ്യാപിക ഡോ. വിനി ദേവയാനി, ഡോ. സുനീഷ് കൈമല, ബീന റസൽ, എൻ.വി. ജംഷീല എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സോണിയ റഫീഖിനുള്ള ഉപഹാരം ലുലു കമേഴ്സ്യൽ എക്സിക്യൂട്ടിവ് സുരേഷ്, ഫിറോസ് ബാബു എന്നിവർ ചേർന്ന് കൈമാറി. തുടർന്ന് സമാജം ട്രഷറർ സലീം ബാബു നന്ദി പറഞ്ഞു. ഡി.സി ബുക്സ് മാനേജർ അനിൽ അബ്രഹാം, സമാജം അസി. സെക്രട്ടറി ഇഫ്തിക്കാർ, സാഹിത്യ വിഭാഗം സെക്രട്ടറി ജയചന്ദ്രൻ, അസി. ട്രഷറർ വിനോദ് ബാലചന്ദ്രൻ, കലാവിഭാഗം സെക്രട്ടറി ഡോ. സുനീഷ്, കമ്മിറ്റി അംഗങ്ങളായ പി.എം. സമി, ജിയാസ്, ജയൻ ചാവക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.