രാ​ഷ്ട്ര ശി​ല്‍പ്പി​യു​ടെ സ്മ​ര​ണ​ക​ള്‍ നി​റ​യു​ന്ന പാ​ലം

ജീ​വി​ത​ത്തി​െ​ൻ​റ അ​വ​സാ​ന നി​മി​ഷം വ​രെ​യും ത​ന്‍റെ ജ​ന​ത​യു​ടെ ന​ല്ല​നാ​ളെ​യെ​ക്കു​റി​ച്ച്​ മാ​ത്രം ചി​ന്തി​ച്ച യു.​എ.​ഇ രാ​ഷ്ട്ര പി​താ​വി​നോ​ട്​ അ​തി​ര​റ്റ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​നാ​യി "സാ​യി​ദ് വ​ര്ഷം " എ​ന്ന പേ​രി​ല്‍ വ​ര്‍ഷം നീ​ണ്ടു നി​ല്‍ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ രാ​ജ്യം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. അ​തോ​ടൊ​പ്പം വി​വി​ധ എ​മി​രേ​റ്റു​ക​ള്‍ രാ​ഷ്ട്ര പി​താ​വി​നോ​ട്​ ആ​ദ​രം പ്ര​ക​ടി​പ്പി​ക്കാ​ന്‍ വ്യ​ത്യ​സ്ഥ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളും ഉ​പ​ഹാ​ര​ങ്ങ​ളും ഉ​പ​ചാ​ര​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

അ​ജ്​​മാ​നും വൈ​വി​ധ്യ​മാ​ർ​ന്ന സ്മാ​ര​ക​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ലേ​റെ കൗ​തു​ക​ക​ര​മാ​ണ് ശൈ​ഖ് സാ​യി​ദി​ന്‍റെ സ്മ​ര​ണ​ക​ളു​ണ​ര്‍ത്തു​ന്ന പാ​ലം. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും ചെ​റി​യ എ​മി​റേ​റ്റാ​യ അ​ജ്മാ​ന്‍റെ വ​ട​ക്കും തെ​ക്കും പ​ടി​ഞ്ഞാ​റും കി​ഴ​ക്കും പ്ര​ദേ​ശ​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​താ​ണ് ഈ ​പാ​ലം. പാ​ല​ത്തി​ന്‍റെ ഒ​ത്ത ന​ടു​വി​ല്‍ ശൈ​ഖ് സാ​യി​ദി​ന്‍റെ ചി​ത്രം ക​ല്ലു​ക​ളാ​ല്‍ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ണ്‍പ​ത് ല​ക്ഷം ചെ​റു ക​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മൂ​ന്ന്​ മാ​സ​ത്തോ​ളം പ​ണി​യെ​ടു​ത്താ​ണ് ഈ ​ചി​ത്രാ​വി​ഷ്കാ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ആ​കാ​ശ കാ​ഴ്ച്ച​യി​ലാ​ണ് ഇ​ത് ദൃ​ശ്യ​മാ​വു​ക. പ്ര​മു​ഖ ചി​ത്ര​കാ​ര​ന്‍ മാ​ജി​ദ് അ​ഹ​മ​ദ് സൗ​ദി 'ഹ​രി​താ​ഭ​യി​ല്‍ സാ​യി​ദ്' എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ല്‍ ഈ ​പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത് നി​റ​ങ്ങ​ള്‍ ചാ​ലി​ച്ച് ഒ​രു​ക്കി​യ ചി​ത്രം രാ​ജ്യ​ത്തെ ഹ​രി​താ​ഭ​മാ​ക്കു​ന്ന​തി​ല്‍ ശൈ​ഖ് സാ​യി​ദ് വ​ഹി​ച്ച പ​ങ്ക് അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ്. സാ​യി​ദ് വ​ര്‍ഷ​ത്തെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ചി​ത്രം മ​റ്റൊ​രു വ​ശ​ത്ത് ക​ലാ​കാ​ര​നാ​യ റാ​മി സ​ഖൂ​യി​യാ​ണ് ഒ​രു​ക്കി​യ​ത്. മൂ​ന്നാ​മ​ത്തെ ചി​ത്ര​മൊ​രു​ക്കു​ന്ന​ത് 'മ​നു​ഷ്യ ക്ഷേ​മ​മാ​ണ് പ​ര​മ​പ്ര​ധാ​നം' എ​ന്ന ത​ല​ക്കെ​ട്ടി​ലു​മാ​ണ്. അ​തോ​ടൊ​പ്പം മ​റ്റു രാ​ഷ്ട്ര നേ​താ​ക്ക​ളു​ടെ സ്മ​ര​ണ​ക​ള്‍ നി​ല​നി​ര്‍ത്തു​ന്ന​തി​നും ഈ ​പാ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. 223 മി​ല്യ​ണ്‍ ദി​ർ​ഹ​മാ​ണ്​ ഇ​തി​െ​ൻ​റ നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വി​ട്ട​ത്.

Tags:    
News Summary - The bridge is full of memories of the national architect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.