ദുബൈ: പോറ്റമ്മനാടിെൻറ ദേശീയദിനത്തിന് ആശംസകളർപ്പിക്കാൻ മാറഞ്ചേരിക്കാരുടെ പ്രവാസി കൂട്ടായ്മയായ തണ്ണീർപന്തൽ വ്യാഴാഴ്ച ആഘോഷപ്പന്തൽ കെട്ടും. ദുബൈ അബുഹൈൽ മെട്രോസ്റ്റേഷനു സമീപം സ്കൗട്ട് മിഷൻ സ്കൂൾ മൈതാനത്ത് നടക്കുന്ന ആഘോഷങ്ങളിൽ കമ്പവലി, വെറ്റ് ഫുട്ബാൾ ഉൾപ്പെടെ നിരവധി കായികമത്സരങ്ങളും ഡി.ജെ, വാട്ടർ ഡ്രംസ്, കോൽക്കളി, ശിങ്കാരിമേളവുമടക്കം നിരവധി നാടൻകലാരൂപങ്ങളും മാറഞ്ചേരിയിലെ പ്രാദേശിക കളികളും അരങ്ങേറും.
ഫ്ലാഗ് മാർച്ചോടെ രാവിലെ ഒമ്പതു മണി മുതലാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മത്സരയിനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി അഞ്ചുവർഷം നടന്ന ആഘോഷപ്പന്തൽ കോവിഡിനെ തുടർന്ന് പോയവർഷം നടന്നിരുന്നില്ല. ഒമ്പതു ടീമുകൾ മത്സരങ്ങളിൽ മാറ്റുരക്കും. വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലും സാംസ്കാരിക സംഗമത്തിലും വിവിധ മേഖലയിൽനിന്നുള്ള പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.