അബൂദബി: മേയ് ആദ്യവാരം എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് അബൂദബിയില്‍ പൗരസ്വീകരണം നല്‍കും. പരിപാടി വിജയിപ്പിക്കുന്നതിനായി കേരള സോഷ്യല്‍ സെന്ററില്‍ വിളിച്ചുചേര്‍ത്ത സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ അബൂദബിയിലെ സംഘടനകളുടെയും കൂട്ടായ്മകളുടെയും ഭാരവാഹികള്‍ പങ്കെടുത്തു.
അബൂദബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് മീറ്റില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അബൂദബിയിലെത്തുന്നത്. മേയ് ഏഴിന് വൈകീട്ട് അബൂദബി നാഷനല്‍ തിയറ്ററില്‍ നടക്കുന്ന സ്വീകരണത്തില്‍ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളും ഭാവിപദ്ധതികളും മുഖ്യമന്ത്രി വിശദീകരിക്കും. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പിണറായി വിജയന് അബൂദബിയില്‍ പൗരസ്വീകരണം ഏറ്റുവാങ്ങുന്നത്.
സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍ വി.പി അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം അഡ്വ. അന്‍സാരി സൈനുദ്ദീന്‍ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന് എം.എ. യൂസുഫലി മുഖ്യരക്ഷാധികാരിയായി 151 അംഗ സംഘാടക സമിതി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.