ചിത്രം: റഊഫ് ഒളവട്ടൂർ 

കുട്ടികൾ ഇന്ന്​ പുതിയ ക്ലാസിലേക്ക്​

അ​ൽ​ഐ​ൻ: ദു​ബൈ ഒ​ഴി​കെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ലെ ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്​​ച പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം. ദു​ബൈ​യി​ലെ സ്കൂ​ളു​ക​ളി​ൽ നാ​ലി​ന് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങി​യി​രു​ന്നു.മൂ​ന്ന് ആ​ഴ്ച​യോ​ളം വ​രു​ന്ന വ​സ​ന്ത​കാ​ല അ​വ​ധി​ക്ക് ശേ​ഷ​മാ​ണ് കു​ട്ടി​ക​ൾ സ്കൂ​ളി​ൽ എ​ത്തു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പു​തു​താ​യി സ്കൂ​ളു​ക​ളി​ൽ എ​ത്തും. വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രും വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളും ന​ട​ത്തി​യ​ത്.

ഷാ​ർ​ജ​യി​ലെ​യും അ​ജ്മാ​നി​ലെ​യും സ്കൂ​ളു​ക​ളി​ൽ ഈ ​ആ​ദ്യ​പാ​ദ​ത്തി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, അ​ബൂ​ദ​ബി​യി​ലെ സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ലും മു​ഴു​വ​ൻ ക്ലാ​സു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ൺ​ലൈ​ൻ പ​ഠ​ന​മോ ക്ലാ​സ്മു​റി​യി​ലെ പ​ഠ​ന​മോ തെ​ര​ഞ്ഞ​ടു​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​നു​വാ​ദ​മു​ണ്ട്.

12 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. റ​മ​ദാ​ൻ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ചാ​ണ് ഞാ​യ​റാ​ഴ്​​ച മു​ത​ൽ സ്കൂ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലും അ​ബൂ​ദ​ബി​യി​ൽ സ്കൂ​ളു​ക​ളി​ൽ നേ​രി​ട്ടു​ള്ള പ​ഠ​നം തു​ട​രു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളും തു​ട​ർ​ന്നു വ​രു​ന്നു​ണ്ട്. ഫെ​ബ്രു​വ​രി, മാ​ർ​ച്ച്‌ മാ​സ​ങ്ങ​ളി​ൽ സാ​ധാ​ര​ണ ന​ട​ക്കാ​റു​ള്ള പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ സി.​ബി.​എ​സ്.​ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ മേ​യ് നാ​ലി​നാ​ണ് ആ​രം​ഭി​ക്കു​ക. അ​തി​നാ​ൽ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ പ​തി​നൊ​ന്നാം ക്ലാ​സു​ക​ളി​ൽ അ​ധ്യ​യ​നം ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മേ ആ​രം​ഭി​ക്കൂ.

അ​തേ​സ​മ​യം, മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ക്കു​റി സ്​​കൂ​ളു​ക​ളി​ൽ അ​ഡ്​​മി​ഷ​ന്​ തി​ര​ക്ക്​ കു​റ​വാ​ണ്.ന​റു​ക്കെ​ടു​പ്പ്​ ന​ട​ത്തി കു​ട്ടി​ക​ൾ​ക്ക്​ അ​ഡ്​​മി​ഷ​ൻ ന​ട​ത്തി​യി​രു​ന്ന സ്​​ഥാ​ന​ത്ത്​ ചി​ല സ്​​കൂ​ളു​ക​ളി​ൽ സീ​റ്റ്​ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ചെ​ല​വ്​ കു​റ​ക്ക​ലി​െൻറ ഭാ​ഗ​മാ​യി കു​ടും​ബ​ത്തെ നാ​ട്ടി​ലേ​ക്ക​യ​ച്ച​തോ​ടെ​യാ​ണ്​ കു​ട്ടി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.