ഹ​രി​ത​വ​ത്​​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ദു​ബൈ ന​ഗ​ര​ത്തി​ന്‍റെ ആ​കാ​ശ​ക്കാ​ഴ്ച

ഹ​രി​താ​ഭ​മാ​യി ദു​ബൈ ന​ഗ​രം

ദു​ബൈ: ന​ഗ​ര​ത്തി​ലെ ര​ണ്ട്​ പ്ര​ധാ​ന ജ​ങ്​​ഷ​നു​ക​ളും റോ​ഡ​രി​കു​ക​ളും സൗ​ന്ദ​ര്യ​വ​ത്​​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച ഏ​ഴ്​ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

ഏ​റ്റ​വും തി​ര​ക്കേ​റി​യ ശൈ​ഖ്​ സാ​യി​ദ്, അ​ൽ ഖൈ​ൽ റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും പ്ര​ധാ​ന ക​വ​ല​ക​ളി​ലും മ​ര​ങ്ങ​ളും പൂ​ച്ചെ​ടി​ക​ളും വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ഹ​രി​ത​വ​ത്​​ക​ര​ണ പ്ര​വൃ​ത്തി​ക​ളാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. 24.5 കോ​ടി ദി​ർ​ഹം​ ചെ​ല​വി​ട്ടാ​ണ്​ 14 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ സൗ​ന്ദ​ര്യ​വ​ത്​​ക​രി​ച്ച​ത്​.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 6500 മ​ര​ങ്ങ​ളും 25 ല​ക്ഷം പൂ​ച്ചെ​ടി​ക​ളും അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ളും വെ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി വി​പു​ല​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളാ​ണ്​ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

അ​ൽ യ​ലാ​യി​സ്​ സ്​​ട്രീ​റ്റ്, അ​ൽ ജ​മീ​ൽ സ്​​ട്രീ​റ്റ്​ എ​ന്നീ ജ​ങ്​​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ നാ​ല്​ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​ക​ളാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. കൂ​ടാ​തെ ഉ​മ്മു സു​ഖൈം സ്​​ട്രീ​റ്റ്​ മു​ത​ൽ അ​ൽ യ​ലാ​യി​സ്​ സ്​​ട്രീ​റ്റ്​ വ​രെ​യു​ള്ള ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ത്​​ക​രി​ച്ചു.

8.43 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ഏ​ക​ദേ​ശം 15 ല​ക്ഷം പൂ​ച്ചെ​ടി​ക​ളും സ​സ്യ തൈ​ക​ളും 3500 മ​ര​ങ്ങ​ളു​മാ​ണ്​ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. അ​ൽ ഖൈ​ൽ സ്​​ട്രീ​റ്റ്​ ജ​ങ്​​ഷ​നി​ൽ 6.25 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​യി 10 ല​ക്ഷം പൂ​ച്ചെ​ടി​ക​ളും 3000 മ​ര​ങ്ങ​ളു​മാ​ണ്​ ന​ട്ടു​പി​ടി​പ്പി​ച്ച​ത്.

എ​മി​റേ​റ്റി​ൽ ഹ​രി​ത ഇ​ട​ങ്ങ​ൾ വ്യാ​പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച ‘ഹ​രി​ത ദു​ബൈ പ​ദ്ധ​തി’​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ദാ​വൂ​ദ്​ അ​ൽ ഹ​ജ്​​രി വ്യ​ക്ത​മാ​ക്കി.

ശീ​ത​കാ​ല​മാ​യ​തോ​ടെ ത​ണു​പ്പാ​സ്വ​ദി​ക്കാ​നാ​യി ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കു​ക​യാ​ണ്. ഇ​ത്​ മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ്​ ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ മു​നി​സി​പ്പാ​ലി​റ്റി ന​ട​പ്പി​ലാ​ക്കി​യ​ത്.

മി​ക​ച്ച ജ​ല​സേ​ച​ന സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം ജ​ല ഉ​പ​ഭോ​ഗം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ബൈ നി​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താ​ണ്​ ഹ​രി​ത ഇ​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്​.

2023ൽ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ​പ്ര​തി​ദി​നം ശ​രാ​ശ​രി 500 മ​ര​ങ്ങ​ൾ വീ​തം 1,85,000 മ​ര​ങ്ങ​ൾ​ വെ​ച്ചു​പി​ടി​പ്പി​ച്ചി​രു​ന്നു. ഇ​തു​വ​ഴി എ​മി​റേ​റ്റി​ലെ ഹ​രി​ത ഇ​ട​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നും സാ​ധി​ച്ചു. 2022ൽ 170 ​ഹെ​ക്ട​റാ​യി​രു​ന്ന ഹ​രി​ത​യി​ട​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം 234 ഹെ​ക്ട​റാ​യാ​ണ്​ വ​ർ​ധി​ച്ച​ത്.

Tags:    
News Summary - The city of Dubai is green

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.