അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ക​മ്പ​നി​ക്ക്​ 20,000 ദി​ർ​ഹം പി​ഴ

അ​ജ്​​മാ​ൻ: എ​മി​റേ​റ്റി​ൽ അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ക​മ്പ​നി​ക്ക്​ 20,000 ദി​ർ​ഹം പി​ഴ ചു​മ​ത്തി. പൊ​തു​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ലം​ഘി​ച്ച​തി​നാ​ണ് സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന്​ അ​ജ്മാ​ൻ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പൊ​തു മാ​ലി​ന്യ​ങ്ങ​ളും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ളാ​ണ്​ നി​ശ്ചി​ത സ്ഥ​ല​ത്ത​ല്ലാ​തെ നി​ക്ഷേ​പി​ച്ച​ത്. മാ​ലി​ന്യ​മെ​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും എ​മി​റേ​റ്റി​നെ ആ​രോ​ഗ്യ​പൂ​ർ​ണ​വും ശു​ചി​ത്വ​പൂ​ർ​ണ​വു​മാ​ക്കി നി​ല​നി​ർ​ത്താ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ്​​ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - The company that dumped the waste illegally was fined.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.