കോവിഡ്​ മുൻകരുതൽ നി​ർദേശം ലംഘിച്ചതിനെ തുടർന്ന്​ അടച്ചുപൂട്ടിയ ഷോപ്പ്

മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച സ്​ഥാപനത്തിന്​ 50,000 ദിർഹം പിഴ

ദുബൈ: കോവിഡ്​ മുൻകരുതൽ നിർദേശം ലംഘിച്ച്​ പ്രവർത്തിച്ച സ്​ഥാപനത്തിന്​ ദുബൈ ഇക്കോണമി അധികൃതർ 50,000 ദിർഹം പിഴയിട്ടു. സ്​ഥാപനം അടപ്പിച്ചതായും അധികൃതർ വ്യക്​തമാക്കി. ദുബൈ നഗരത്തിലെ ഡിപാർട്ട്​മെൻറ്​ സ്​റ്റോറിനെതിരെയാണ്​ നടപടി.

ഡിസ്​കൗണ്ട്​ വിൽപന നടത്തിയ സ്​ഥാപനത്തിൽ സാമൂഹിക അകലം പാലിച്ചില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാണിച്ചാണ്​ നടപടി. നിർദേശങ്ങൾ പാലിക്കാത്ത സ്​ഥാപനങ്ങൾക്കെതിരെ നടപടി തുടരുമെന്ന്​ അധികൃതർ അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയാൽ ദുബൈ കൺസ്യൂമർ ആപ്​​ വഴിയോ 600545555 എന്ന നമ്പർ വഴിയോ consumerrights.ae വെബ്​സൈറ്റ്​ വഴിയോ വിവരം അറിയിക്കണമെന്ന്​ അധികൃതർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.