അജ്മാന്‍: അജ്മാന്‍ പൊലീസിെൻറ ഇടപെടലിൽ ഏഴു വര്‍ഷത്തിന് ശേഷം ദമ്പതികള്‍ കണ്ടുമുട്ടി. അജ്മാനില്‍ താമസിക്കുന്ന സിറിയന്‍ പൗരൻ ദുരവസ്ഥ പൊലീസിന് മുന്നില്‍ അവതരിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് ഇടപെട്ടത്. കോവിഡ് മൂലമുള്ള യാത്രാനിയന്ത്രണങ്ങളടക്കം സൃഷ്‌ടിച്ച പ്രതിസന്ധി കാരണം ഇദ്ദേഹം നാട്ടിലേക്ക് പോയിട്ട് ഏഴുവര്‍ഷം പിന്നിട്ടിരുന്നു.
സാമ്പത്തിക പരാധീനത ഭാര്യയെ ജോലിസ്ഥലത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി. ദയനീയാവസ്ഥ ഇദ്ദേഹം അജ്മാന്‍ പൊലീസിനെ നേരില്‍ കണ്ട് വിവരിക്കുകയായിരുന്നു. അവസ്ഥയുടെ യാഥാര്‍ഥ്യം നേരിട്ട് ബോധ്യപ്പെട്ട അജ്മാന്‍ പൊലീസ് സ്റ്റേഷൻ മേധാവി ലെഫ്റ്റനൻറ് കേണൽ ഗൈത്ത് ഖലീഫ അൽ കഅബിയുടെ
നേതൃത്വത്തില്‍ ഭാര്യയെ യു.എ.ഇയിലേക്ക് കൊണ്ടുവരാൻ ക്രമീകരണം വേഗത്തിൽ നടത്താൻ സജ്ജീകരണം ഒരുക്കി. നാട്ടില്‍നിന്ന് വരുന്ന ഇദ്ദേഹത്തിെൻറ ഭാര്യയെ സ്വീകരിക്കാൻ പൊലീസ് സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ഷാര്‍ജ വിമാനത്താവളത്തിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി. വിമാനമിറങ്ങി വന്ന ഭാര്യയെ ആലിംഗനത്തോടെ ഇദ്ദേഹം സ്വീകരിച്ചു. അജ്മാന്‍ പൊലീസിന് ഇരുവരും നന്ദിയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.