ഹോ​റ​ൽ അ​ൻ​സി​ലെ പു​തു​ക്കി​പ്പ​ണി​ത ക്രി​ക്ക​റ്റ്​ മൈ​താ​ന​ത്ത്​ ന​ട​ന്ന ‘ഡെ​ലി​വ​റു’ റൈ​ഡ​ർ​മാ​രു​ടെ സൗ​ഹൃ​ദ മ​ത്സ​രം

ഹോ​റ​ൽ അ​ൻ​സി​ലെ ക്രി​ക്ക​റ്റ്, ബാ​സ്ക​റ്റ്​​ബാ​ൾ കോ​ർ​ട്ടു​ക​ൾ പു​തു​ക്കി​പ്പ​ണി​തു

ദു​ബൈ: ന​ഗ​ര​ത്തി​ലെ ഹോ​റ​ൽ അ​ൻ​സി​ൽ പ്ര​വാ​സി​ക​ള​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന ക്രി​ക്ക​റ്റ്, ബാ​സ്ക​റ്റ്​​ബാ​ൾ കോ​ർ​ട്ടു​ക​ൾ പു​തു​ക്കി​പ്പ​ണി​തു. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി പ്ര​മു​ഖ ഭ​ക്ഷ​ണ ഡെ​ലി​വ​റി ക​മ്പ​നി​യാ​യ ‘ഡെ​ലി​വ​റു’​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. പൊ​തു സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യും താ​മ​സ​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ വി​നോ​ദാ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത്​ സ്ഥി​തി ചെ​യ്യു​ന്ന ഹോ​റ​ൽ അ​ൻ​സി​ലെ ക​ളി​മൈ​താ​നം ‘ഡെ​ലി​വ​റു’​മാ​യി സ​ഹ​ക​രി​ച്ച്​ പു​തു​ക്കി​പ്പ​ണി​ത​ത്​ കൂ​ടു​ത​ൽ സം​യോ​ജി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി പൊ​തു​മ​രാ​മ​ത്ത്, പൊ​തു​പാ​ർ​ക്ക്​ വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ അ​ഹ്​​മ​ദ് അ​ൽ സ​റൂ​നി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​വും സ​ന്തോ​ഷ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ദു​ബൈ എ​മി​റേ​റ്റി​ലെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്​ സ​ഹാ​യി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മൂ​ഹ​ത്തി​നും ത​ങ്ങ​ളു​ടെ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ​ക്കും ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ ഹോ​റ​ൽ അ​ൻ​സി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ട​തെ​ന്ന്​ ‘ഡെ​ലി​വ​റൂ’ മി​ഡി​ൽ ഈ​സ്റ്റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ധാ​വി ത​ഗ്​​രി​ദ്​ ഉ​റൈ​ബി പ​റ​ഞ്ഞു.

പു​ന​ർ​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ആ​ഘോ​ഷ​മെ​ന്ന നി​ല​യി​ൽ ‘ഡെ​ലി​വ​റു’ റൈ​ഡ​ർ​മാ​രു​ടെ സൗ​ഹൃ​ദ ക്രി​ക്ക​റ്റ്​ മ​ത്സ​രം മൈ​താ​ന​ത്ത്​ അ​ര​ങ്ങേ​റി. 2023ൽ ​ദു​ബൈ ഗാ​ർ​ഡ​നി​ലെ നാ​ല് സ്‌​പോ​ർ​ട്‌​സ് കോ​ർ​ട്ടു​ക​ൾ ന​വീ​ക​രി​ക്കാ​ൻ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​ന്താ​രാ​ഷ്ട്ര സ്‌​പോ​ർ​ട്‌​സ്, എ​ന്‍റ​ർ​ടൈ​മെ​ന്‍റ് ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. വി​നോ​ദ ഇ​ട​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​നും സു​ന്ദ​ര​മാ​ക്കു​ന്ന​തി​നും പു​റ​മേ, താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​തു​ല്യ​മാ​യ അ​നു​ഭ​വം ന​ൽ​കാ​നും ഭാ​വി ത​ല​മു​റ​ക്ക്​ സം​യോ​ജി​ത ക​മ്യൂ​ണി​റ്റി​ക​ൾ വി​ക​സി​പ്പി​ക്കാ​നും മു​നി​സി​പ്പാ​ലി​റ്റി പ​ദ്ധ​തി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു. 

Tags:    
News Summary - The cricket and basketball courts at Horrell Anse have been renovated.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.