ദുബൈ: തിളച്ചുമറിയുന്ന ചൂടിൽനിന്ന് വിശ്വാസികൾക്ക് സംരക്ഷണമൊരുക്കാൻ പള്ളിമുറ്റങ്ങളിൽ സൺഷേഡ് ഒരുക്കി മതകാര്യ വകുപ്പ്. ആദ്യഘട്ടമായി 18 പള്ളികളിലാണ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെൻറിെൻറ നേതൃത്വത്തിൽ ഷേഡുകൾ സ്ഥാപിച്ചത്.
രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് കവിഞ്ഞ പശ്ചാത്തലത്തിൽ നിർജലീകരണത്തിൽനിന്ന് വിശ്വാസികളെ സംരക്ഷിക്കാനാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. സഹായമനസ്കരുടെ സ്പോൺസർഷിപ്പിലാണ് ഇവ സ്ഥാപിക്കുന്നത്. 10 ലക്ഷം ദിർഹം ലഭിച്ചിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾമൂലം പള്ളികളുടെ ഉള്ളിൽ പരിമിത വിശ്വാസികൾക്ക് മാത്രമാണ് പ്രവേശനം. വെള്ളിയാഴ്ചകളിൽ ഭൂരിപക്ഷം വിശ്വാസികളും പള്ളിമുറ്റങ്ങളിലാണ് നമസ്കരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഷേഡുകൾ സ്ഥാപിക്കുന്നത്. കനത്ത ചൂട് അടിച്ചാൽ സൂര്യാതപവും നിർജലീകരണവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, വെള്ളിയാഴ്ചകളിൽ നട്ടുച്ചക്കാണ് വിശ്വാസികൾ പൊരിവെയിലിൽ നമസ്കരിക്കുന്നത്്. നിലവിൽ പല പള്ളികളുടെയും മുറ്റങ്ങളിൽ സൺഷേഡുണ്ട്. എന്നാൽ, ഇതുംകവിഞ്ഞ് ഭൂരിപക്ഷവും പുറത്താണ് നമസ്കരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.