ദുബൈ: ആകാശവിസ്മയങ്ങൾ ഒരുക്കാൻ ദുബൈ എയർ ഷോ വീണ്ടും എത്തുന്നു. നവംബർ 14 മുതൽ 18 വരെയാണ് ലോകത്തിലെ ഏറ്റവും വലിയ എയറോസ്പേസ് എക്സിബിഷനായ എയർഷോ അരങ്ങേറുന്നത്.കോടിക്കണക്കിന് ദിർഹമിെൻറ വ്യാപാര ഇടപാടുകൾ നടക്കുന്ന എയർഷോയിൽ ഇക്കുറി 1200 സ്ഥാപനങ്ങൾ പ്രദർശനവുമായെത്തും. ദുബൈ വേൾഡ് സെൻട്രലിലാണ് മേള.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സന്ദർശകർക്ക് അനുമതി നൽകിയായിരിക്കും മേള നടക്കുക. മഹാമാരിയിൽ ആടിയുലഞ്ഞ വ്യോമയാന മേഖലക്ക് കരുത്തേകാൻ കഴിയുന്നതായിരിക്കും.
കോവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങൾ എയർഷോ റദ്ദാക്കിയപ്പോഴാണ് ദുബൈ എയർഷോ അരങ്ങേറുന്നതെന്ന പ്രത്യേകതയുമുണ്ട്. കോവിഡ് എത്തിയ ശേഷം ആദ്യമായി നടക്കുന്ന ഏറ്റവും വലിയ എയർഷോയായിരിക്കും ഇത്.
ആയിരക്കണക്കിന് സന്ദർശകരും പ്രദർശകരും വിമാന നിർമാതാക്കളും ശാസ്ത്രജ്ഞരും എയർലൈൻ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനിക ഉദ്യോഗസ്ഥരും ഭാഗമാകും. എന്നാൽ, എത്രപേർക്കാണ് മേളയിലേക്ക് പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വാക്സിനെടുത്തവർക്ക് മാത്രമായിരിക്കുമോ പ്രവേശനമെന്നും അറിയിച്ചിട്ടില്ല.രണ്ടു വർഷം കൂടുേമ്പാഴാണ് മേള നടക്കുന്നത്.
ഓരോ വർഷവും 100 ബില്യൺ ഡോളറിലേറെ മൂല്യമുള്ള കരാറുകൾ ഒപ്പുവെക്കാറുണ്ട്. ദുബൈ വേൾഡ് സെൻട്രലിൽ നടക്കുന്ന മേളയിലേക്ക് ലക്ഷങ്ങളാണ് എത്തിയിരുന്നത്. യു.എ.ഇ പ്രതിരോധ വകുപ്പ്, എമിറേറ്റ്സ് അടക്കം ആയിരം കോടിയിലേറെ ദിർഹമിെൻറ കരാറുകൾ ഒപ്പുവെക്കും. വിവിധ രാജ്യങ്ങൾ തമ്മിൽ വിമാനകൈമാറ്റ കരാറുകളും ഒപ്പുവെക്കാറുണ്ട്. വ്യോമയാന മേഖലയിലെ പുതിയ ട്രെൻഡുകളും സാധ്യതകളും പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും അരങ്ങേറും.
ഉഗ്രശേഷിയുള്ള പോർവിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനികവിമാനങ്ങളും ഉണ്ടാവും.നൂറോളം രാജ്യങ്ങൾ പങ്കാളിത്തം അറിയിക്കും. ആളില്ലാ വിമാനങ്ങൾ, ചരക്കുവിമാനം, സാങ്കേതികവിദ്യകൾ എന്നിവ പ്രദർശനത്തിനെത്തും. യു.എ.ഇയുടെ ആകാശവിസ്മയങ്ങളും എയർഷോയിൽ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.