ദുബൈ: 200 കോടി ദിർഹം മുതൽമുടക്കിൽ വികസിപ്പിക്കുന്ന ദുബൈ- അൽഐൻ റോഡിെൻറ നിർമാണം 60 ശതമാനം പൂർത്തിയായതായി ആർ.ടി.എ അറിയിച്ചു. റാസൽ ഖോർ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ റോഡിെൻറ ശേഷി ഇരട്ടിയായി വർധിക്കും.
നിലവിൽ മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് പോകാവുന്ന സ്ഥാനത്ത് ഇത് 12,000 ആയി ഉയരും. ബുകദ്ര ജങ്ഷനിൽ നിന്ന് എമിറേറ്റ്സ് റോഡിലേക്കുള്ള യാത്രസമയം 16 മിനിറ്റിൽ നിന്ന് എട്ട് ആയി കുറയും.15 ലക്ഷം പേർക്ക് റോഡ് വികസനം ഉപകാരപ്പെടും. ദുബൈ സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കും ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.