ദുബൈ: എമിറേറ്റ്സ് വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ കോവിഡ് വിവരങ്ങൾ ലഭ്യമാകാൻ അൽ ഹുസ്ൻ ആപ് ഉപയോഗപ്പെടുത്താൻ കമ്പനി തീരുമാനിച്ചു. അടുത്ത മാസം മുതലാണ് ഇത് നടപ്പാക്കുക. യാത്രക്കാരുടെ ചെക്ക്-ഇൻ പൂർത്തിയാകാൻ ഇതോടെ അൽ ഹുസ്നിൽ ഗ്രീൻ സിഗ്നൽ കാണിക്കേണ്ടിവന്നേക്കും. പുതിയ സംവിധാനം യു.എ.ഇയിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ കോവിഡ് പരിശോധന നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കും.
വാക്സിൻ സ്വീകരിച്ചത്, അവസാനമായി പി.സി.ആർ പരിശോധന നടത്തിയതിെൻറ ഫലം, ആൻറിജൻ പരിശോധന ഫലം എന്നിവ ആപ്പിൽ ലഭ്യമാണ്. ഓരോ രാജ്യത്തെയും മാനദണ്ഡങ്ങൾ പാലിച്ചാണോ യാത്രക്കാരൻ എത്തിയിരിക്കുന്നതെന്ന് പരിശോധിക്കാൻ ആപ് സഹായകരമാകും. നേരത്തെ ഫ്ലൈ ദുബൈ എയർലൈൻ ഈ സംവിധാനം നടപ്പിലാക്കിയിരുന്നു. കൂടുതൽ വിമാനക്കമ്പനികൾ അൽ ഹുസ്ൻ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.