ലുലുവിൽ നിന്ന്​ രണ്ട്​ കോടിയുടെ ക്രമക്കേട്​ നടത്തി ജീവനക്കാരൻ മുങ്ങി

അബൂദബി: തുർക്കി ഇസ്താംബൂളിലെ ലുലു ഗ്രൂപ്പ്​ ഓഫിസിൽ രണ്ട്​ കോടി രൂപയുടെ ക്രമക്കേട്​ നടത്തി മലയാളി ജീവനക്കാരൻ നാട്ടിലേക്ക് മുങ്ങിയതായി പരാതി. തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷിനെതിരെയാണ്​ ലുലു ഗ്രൂപ്പ്​ അധികൃതർ പരാതി നൽകിയത്​. പത്ത് വർഷത്തിലേറെയായി ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്ടോബറിലാണ് ഇസ്താംബുളിലെത്തിയത്.

ലുലു ഇസ്താംബുൾ ഓഫിസിലെ മാർക്കറ്റിങ്​ വിഭാഗത്തിൽ ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്ലയർമാരുമായി ഇടപാടുകൾ ആരംഭിച്ച് വൻ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം ഡോളറിന്‍റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവിൽ കമ്പനിയറിയാതെ നടത്തിയത്​. വാർഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് ഇയാളുടെ ഇടപാടുകളെപ്പറ്റി ലുലു അധികൃതർക്ക് വ്യക്തമായ വിവരം ലഭിക്കുന്നത്.

അവധി കഴിഞ്ഞ്​ തിരികെ ഇസ്താംബുളിലെത്തിയ അനീഷിനോട് അബൂദബിയിലെ ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിന് വിധേയനാകാൻ ആവശ്യപ്പെട്ടിരുന്നു. അബൂദബിയിലേക്ക് പോകുന്നുവെന്ന പറഞ്ഞ ഇയാൾ നാട്ടിലേക്ക്​ മടങ്ങുകയായിരുന്നു. അനീഷിനെതിരെ ഇസ്താംബുൾ പൊലീസ്, ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.

Tags:    
News Summary - The employee escaped with committing an irregularity of Rs 2 crore from Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.