അജ്മാന്‍: നാലു പതിറ്റാണ്ടിെൻറ പ്രവാസം മതിയാക്കി ചാവക്കാട് ഒരുമനയൂര്‍ സ്വദേശി രായംമരക്കാര്‍ വീട്ടില്‍ ഹുസൈന്‍ നാട്ടിലേക്ക് മടങ്ങുന്നു. നാട്ടില്‍ പലചരക്ക് കച്ചവടവും പിന്നീട് ബോംബെയിലുമായി കഴിയവെ 1980 മാര്‍ച്ചിലാണ് സഹോദരന്‍ കുഞ്ഞിമുഹമ്മദ് അയച്ച വിസയില്‍ ഹുസൈന്‍ അബൂദബിയില്‍ എത്തുന്നത്. അന്ന് പ്രായം 26. യു.എ.ഇയുടെ ആദ്യത്തെ ഇന്‍ഫര്‍മേഷന്‍, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന അബൂദബിയിലെ ശൈഖ് അഹ്മദ് ബിൻ ഹാമിദ് അൽ ഹാമിദിെൻറ വീട്ടു വിസയിലായിരുന്നു എത്തിയത്.
ജ്യേഷ്ഠ സഹോദരന്മാര്‍ ജോലി ചെയ്തിരുന്ന അതേ സ്ഥലത്താണ്, അന്നു മുതല്‍ ഇന്നു വരെ നാലു പതിറ്റാണ്ട് ഹുസൈന്‍ ജോലി ചെയ്തിരുന്നത്. ശൈഖ് ഹമദ് ബിന്‍ ഹാമിദിെൻറ മരണ ശേഷം അദ്ദേഹത്തിെൻറ മകെൻറ കീഴിലാണ് ഇപ്പോള്‍ ജോലി. ജീവിച്ചിരുന്ന കാലത്ത് ശൈഖ് ഹമദ് ബിന്‍ ഹാമിദുമായി വളരെ അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നതും അദ്ദേഹത്തിെൻറ പെരുമാറ്റം ഇന്നും മറക്കാനാകാത്ത ഓര്‍മയായും ഹുസൈന്‍ മനസ്സില്‍ കൊണ്ടുനടക്കുന്നു. ഭാര്യയും അഞ്ചു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് മെച്ചപ്പെട്ട ജീവിത സൗകര്യം ഒരുക്കിയത് അബൂദബിയിലെ ജോലിയാണെന്ന് അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.
അഞ്ചു പെൺമക്കളില്‍ നാലു പേരെയും വിവാഹം കഴിച്ചയച്ചു. ഇളയ കുട്ടിയുടെ വിവാഹം കഴിഞ്ഞ ആഗസ്റ്റില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും കോവിഡ് പ്രതിസന്ധി മൂലം അടുത്ത വർഷത്തേക്ക് മാറ്റി. ജോലി ആവശ്യാര്‍ഥം അധികം പുറത്ത് പോകേണ്ടി വന്നിട്ടില്ലെങ്കിലും സ്പോൺസറുടെ കൂടെ ഒരിക്കല്‍ ജോര്‍ഡനില്‍ പോയത് ഇന്നും മറക്കാനാകില്ല.ജീവിതത്തിെൻറ മുക്കാല്‍ പങ്കും ജീവിച്ച പ്രവാസ ലോകത്തോട് വിടപറയുന്നതില്‍ വിഷമമുണ്ട്. എങ്കിലും ജനിച്ചുവളര്‍ന്ന ഗ്രാമത്തില്‍ ജീവിത സായാഹ്നം ചെലവഴിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് നാട്ടിലേക്കുള്ള മടക്കം.പലരെയും നേരില്‍ കണ്ട് യാത്ര ചോദിക്കാന്‍ കഴിയില്ലെന്ന വിഷമവും പേറിയാണ് ഹുസൈന്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.