അലി അഹ്മദ് അൽ അലിയെ പൊലീസ് ആദരിക്കുന്നു

വീണുകിട്ടിയ 10,000 ദിർഹം അധികൃതരെ ഏൽപിച്ചയാൾക്ക് ആദരം

ദുബൈ: വീണുകിട്ടിയ 10,000 ദിർഹം അധികൃതരെ ഏൽപിച്ച ഇമാറാത്തി പൗരന് ദുബൈ പൊലീസിന്‍റെ ആദരം. അലി അഹ്മദ് അൽ അലി എന്ന ഇമാറാത്തിയാണ് ഖിസൈസിൽ വീണുകിട്ടിയ പണം തിരിച്ചേൽപിച്ചത്. സത്യസന്ധമായ പ്രവർത്തനത്തെ അഭിനന്ദിച്ച ഖിസൈസ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ കേണൽ സഈദ് അൽ മദനി, ഇമാറാത്തിന്‍റെ യഥാർഥ ധാർമികതയെയും മൂല്യങ്ങളെയും അലി അഹ്മദ് അൽ അലി പ്രതിനിധീകരിക്കുന്നുവെന്ന് പറഞ്ഞു. സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊതുസമൂഹവും പൊലീസും തമ്മിൽ ശരിയായ സഹകരണം ആവശ്യമാണെന്നും പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ കൂട്ടിച്ചേർത്തു. ആദരവിന് അലി അഹ്മദ് അൽ അലി അധികൃതർക്ക് നന്ദിയും കടപ്പാടും അറിയിച്ചു.

Tags:    
News Summary - The fallen 10,000 dirhams were handed over to the authorities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.