ദുബൈ: കോവിഡ് സുരക്ഷാമുൻകരുതൽ നടപടികൾ പാലിക്കാത്ത ഒമ്പതു സ്ഥാപനങ്ങൾക്ക് ദുബൈ സാമ്പത്തിക വികസന വകുപ്പ് പിഴയിട്ടു. ഒരു കഫെ അടച്ചുപൂട്ടി. ആറു സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.
അതേസമയം, 668 സ്ഥാപനങ്ങൾ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടെന്നും വിലയിരുത്തി. ഉമ്മു ഹുറൈറിലെ റസ്റ്റാറൻറ്, വിവിധ ഷോപ്പിങ് സെൻററുകളിലെ ചില്ലറവിൽപന ശാലകൾ, അബൂഹെയ്ലിലെ എംേബ്രായിഡറി ഷോപ്പ് എന്നിവക്കാണ് പിഴയിട്ടത്. ദുബൈ സ്പോർട്സ് കൗൺസിലിെൻറ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ അൽസഫയിലെ ജിമ്മിനും പിഴയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.