ഷാർജ: ശ്രീനഗർ-ഷാർജ വിമാനം ശനിയാഴ്ച ശൈഖ്- ഉൽ-അലം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു.
ഗോ ഫസ്റ്റ് ഓപറേറ്റ് ചെയ്ത വിമാനം ശ്രീനഗറിൽനിന്ന് ഞായറാഴ്ച വൈകീട്ട് 6.30ന് ഷാർജയിലേക്ക് പുറപ്പെട്ടു. യു.എ.ഇ സമയം രാത്രി 9.30ന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. 11 വർഷങ്ങൾക്ക് ശേഷമാണ് കശ്മീർ താഴ്വരക്കും യു.എ.ഇക്കും ഇടയിൽ നേരിട്ടുള്ള വിമാനബന്ധം സ്ഥാപിക്കപ്പെട്ടത്.മുമ്പ് ഗോ എയർ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ്, ശ്രീനഗറിൽനിന്ന് നേരിട്ട് അന്താരാഷ്ട്ര പാസഞ്ചർ, കാർഗോ ഓപറേഷനുകൾ ആരംഭിക്കുന്ന ആദ്യത്തെ എയർലൈനാണ്.
ശ്രീനഗറിനും ഷാർജക്കുമിടയിൽ ആഴ്ചയിൽ നാല് വിമാനങ്ങൾ സർവിസ് നടത്തും. ഷാർജയിലേക്കുള്ള വിമാനത്തിൽ 5000 രൂപ മുതൽ പ്രത്യേക ടിക്കറ്റ് നിരക്ക് എയർലൈൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ജമ്മു–കശ്മീർ ഹോർട്ടികൾച്ചർ പ്രോഡക്ട്സിെൻറ കാർഷിക ഉൽപന്നങ്ങളുടെ ചരക്കുനീക്കത്തിനായി നിയമിച്ച ഏക വിമാനക്കമ്പനിയാണ് ഗോ ഫസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.