വിമാനത്താവളം അടച്ചു; 13 മണിക്കൂർ പറന്ന വിമാനം ദുബൈയിൽ തിരിച്ചിറക്കി

ദുബൈ: ദുബൈ വിമാനത്താവളത്തിൽനിന്ന് ന്യൂസിലൻഡിലെ ഓക്ലാൻഡിലേക്ക് പറന്ന എമിറേറ്റ്സ് വിമാനം 13 മണിക്കൂർ യാത്രക്ക് ശേഷം തിരിച്ചിറക്കി. കനത്ത മഴയെ തുടർന്ന് ഓക്ലാൻഡ് വിമാനത്താവളം അടച്ചതാണ് തിരിച്ചിറക്കാൻ കാരണം.

വെള്ളിയാഴ്ച രാവിലെ 10.30നാണ് എമിറേറ്റ്സിന്‍റെ ഇ.കെ 448 വിമാനം ഓക്ലാൻഡിലേക്ക് പറന്നത്. എന്നാൽ, കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കാവും മരണങ്ങളും സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച വൈകീട്ട് വിമാനത്താവളം അടക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ, പാതിവഴിയിൽ യാത്ര മതിയാക്കി തിരിക്കുകയായിരുന്നു. ഇതോടെ, ഞായറാഴ്ച ഓക്ലാൻഡിൽ നിന്ന് ദുബൈയിലേക്കുള്ള വിമാനവും റദ്ദാക്കി.

എമിറേറ്റ്സിന്‍റെ ഏറ്റവും ദൈർഘ്യമേറിയ സർവിസുകളിലൊന്നാണിത്. 14,200 കിലോമീറ്റർ ദൂരത്തിലുള്ള ഓക്ലാൻഡിലെത്തണമെങ്കിൽ 16 മണിക്കൂർ യാത്ര വേണം. ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ്പ് കൊമേഴ്സ്യൽ വിമാന സർവിസാണിത്.

അതേസമയം, തിങ്കളാഴ്ച പുറപ്പെടേണ്ട ഓക്ലാൻഡ് വിമാനം മുടക്കമില്ലാതെ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - The flight flew for 13 hours and landed back in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 05:05 GMT
access_time 2024-11-08 04:47 GMT