അബൂദബി: അല്‍ബേനിയയിലെ തിരാനയില്നിന്ന് അബൂദബിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന് മിന്നലേറ്റു. ഇതോടെ വിമാനത്തിനുള്ളില്‍ വലിയ ശബ്ദമുണ്ടാവുകയും യാത്രക്കാര്‍ പരിഭ്രാന്തരാവുകയും നിലവിളിക്കുകയും ചെയ്തു. സുരക്ഷ കണക്കിലെടുത്ത് വിമാനം തിരികെ ഇറക്കുകയായിരുന്നു. വിസ് എയറിന്റെ ഡബ്ല്യു.എ.ഇസഡ് 7092 വിമാനത്തിനാണ് മിന്നലേറ്റത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനം തിരിച്ചിറക്കിയതെന്ന് വിസ് എയര്‍ വക്താവ് വ്യക്തമാക്കി.
വിമാനം പറന്നുയര്‍ന്ന് ഇരുപതോ മുപ്പതോ മിനിറ്റായപ്പോള്‍ മിന്നലുണ്ടായെന്നും ആദ്യം നീലവെളിച്ചവും പിന്നീടത് മഞ്ഞനിറവും ആയി മാറി ആകാശം മുഴുവന്‍ വെളിച്ചമായെന്നും യാത്രക്കാരിയായ ഇന്ത്യന്‍ വനിത സന്സൃത മോയ്ത്ര പറഞ്ഞു. ഭര്‍ത്താവിനും കൂട്ടുകാര്ക്കുമൊപ്പമായിരുന്നു സന്സൃതയുടെ യാത്ര. ആദ്യം വെളിച്ചവും പിന്നീട് വലിയ ശബ്ദവും കേട്ടെന്നും അവര്‍ വ്യക്തമാക്കി. ഇറ്റലിയില്‍നിന്ന് അല്‍ബേനിയ വഴി അബൂദബിയിലേക്ക് വരുകയായിരുന്ന യാത്രക്കാരി മേരി പൗലോസും സംഭവത്തിന്റെ തീവ്രത പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.