ഫുഡ് ഫോർ നീഡി പദ്ധതി ലേബർ ക്യാമ്പുകളിൽ ഭക്ഷണപ്പൊതികളെത്തിക്കും

ദുബൈ: വിശന്നെത്തിയവരെ വിരുന്നൂട്ടിയ രാജ്യം ദേശീയദിനമാചരിക്കുമ്പോൾ തൊഴിലാളികൾക്കിടയിൽ ഭക്ഷണവിതരണത്തിനൊരുങ്ങുകയാണ് അൽ ഖുസൈസിലെ മലബാർ മഖാൻ റസ്​റ്റാറൻറും ഒരു കൂട്ടം പ്രവാസികളും. അൽ ഖുസൈസ് മലബാർ മഖാൻ റസ്​റ്റാറൻറ്​ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫുഡ് ഫോർ നീഡിയുടെ നേതൃത്വത്തിൽ ദേശീയ ദിനത്തിൽ ലേബർ ക്യാമ്പുകളിലെത്തി അറക്കൽ ബിരിയാണി വിതരണം ചെയ്യുമെന്ന് ഫുഡ്‌ ഫോർ നീഡി ഡയറക്ടർ റുഷ്ദി ബിൻ റഷീദ് അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ റമദാനിൽ 25,000 പേർക്ക് ഭക്ഷ്യക്കിറ്റ്​ വിതരണം നടത്തിയാണ് ഫുഡ് ഫോർ നീഡി സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ദേശീയദിനത്തിൽ ഭക്ഷണവിതരണം ഏറ്റെടുക്കാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകൾക്ക് ബന്ധപ്പെടാം. വാട്സ്​ആപ്​ നമ്പർ: 0525859027.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.