അജ്മാന്‍: വാഹനത്തിൽനിന്ന് 32 ലക്ഷം ദിർഹം മോഷ്ടിച്ച സംഘത്തെ അജ്മാൻ പൊലീസ് പിടികൂടി. അജ്മാനിലെ പ്രമുഖ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് വാഹനത്തില്‍നിന്ന് അഞ്ചംഗസംഘം മോഷണം നടത്തിയത്.സംഭവം നടന്ന് 24 മണിക്കൂറിനകം സംഘത്തെ പൊലീസ് പിടികൂടി.
ദുബൈ, ഫുജൈറ എന്നിവിടങ്ങളിലെ പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പിടികൂടാന്‍ കഴിഞ്ഞത്.
മൂന്നുപേര്‍ അറബ് സ്വദേശികളും ഒരു ഏഷ്യക്കാരനും ഗള്‍ഫ് സ്വദേശിയും അടങ്ങുന്നതാണ് പ്രതികള്‍. നഷ്ടപ്പെട്ട മുഴുവന്‍ തുകയും പൊലീസ് കണ്ടെടുത്തു. പണമിടപാട് സ്ഥാപനം ഇത്രയും വലിയ തുക നിയമാനുസൃതമല്ലാത്ത സാധാരണ വാഹനത്തിലാണ് സൂക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തി.
പണം കൈമാറുന്നതിനുള്ള ശരിയായ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധ ചെലുത്തേണ്ടതിെൻറ ആവശ്യകതയെക്കുറിച്ചും അതിനെ കുറച്ചുകാണരുതെന്നും അജ്മാന്‍ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് മേധാവി ലഫ്റ്റനൻറ് കേണല്‍ അഹമദ് സഈദ് അല്‍ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.