ദുബൈ: ദുബൈ േഗ്ലാബൽ വില്ലേജിെൻറ വാതിലുകൾ ഒക്ടോബർ 26ന് തുറക്കും. 2022 ഏപ്രിൽ 10വരെ 167 ദിവസം നീളും 26ാം സീസൺ. എക്സ്പോ 2020യും ക്രിക്കറ്റ് ലോകകപ്പും െഎ.പി.എല്ലും വിരുന്നെത്തുന്നതോടെ ആഘോഷങ്ങളുടെ മാസമായി ഒക്ടോബർ മാറും.നിലവിലെ ബിസിനസ് പങ്കാളികൾക്ക് പുറമെ േഗ്ലാബൽ വില്ലേജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
ഭക്ഷണശാലകൾ തുറക്കുന്നവർക്കും പുതിയ രുചികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാനുള്ള അവസരമാണിത്. ആഗസ്റ്റ് ഒന്ന് വരെയാണ് സമയം. നൂതന ആശയങ്ങൾ പങ്കുവെക്കാനും അവസരമുണ്ട്. ചെറുകിട^ ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി പുതിയ അവസരങ്ങൾ സൃഷ്ടിക്കും. കഴിഞ്ഞ സീസണിൽ ഫിയസ്റ്റ സ്ട്രീറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇവിടെ സ്ഥാപിച്ച ഭക്ഷ്യകിയോസ്കുകൾ വിജയകരമായിരുന്നു.
വരും സീസണിൽ ഇവിടെ മികച്ച ഫൗണ്ടെയ്ൻ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ചിത്രങ്ങളെടുക്കാനും കുടുംബസമേതം ഇരിക്കാനും സൗകര്യം ഇവിടെയുണ്ടാകും. കുറഞ്ഞ വാടകയിലും ട്രേഡ് ലൈസൻസില്ലാതെയുമാണ് കിയോസ്കുകൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.