അബൂദബി: യു.എ.ഇയിലെ ഡോക്ടര്‍മാരുടെ ഗോള്‍ഡന്‍ വിസ നടപടികൾ അബൂദബി ലളിതമാക്കി. അബൂദബി ആരോഗ്യ വകുപ്പും റസിഡൻറ്സ് ഓഫിസുമാണ് പുതിയ നടപടികള്‍ ആരംഭിച്ചത്. ദീര്‍ഘകാല വിസകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന യാസ് സെൻറര്‍ തസ്ഹീല്‍ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളില്‍ ഏതെങ്കിലുമൊന്ന് അര്‍ഹരായ ഡോക്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം. തുടര്‍ന്ന് യാസ് സെൻറര്‍ ആരോഗ്യവകുപ്പില്‍ നിന്ന് ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ നിർദേശങ്ങൾ ലഭിക്കും. രണ്ടാഴ്ചക്കുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാകും.
കോവിഡ് വിരുദ്ധ പോരാട്ടത്തിൽ മുന്‍നിരയിലുള്ള ഡോക്ടര്‍മാരോട് ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഹെല്‍ത് റെഗുലേറ്ററി ബോര്‍ഡിെൻറ ലൈസന്‍സുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സെപ്റ്റംബര്‍ വരെ smartservices.ica.gov.ae എന്ന വെബ്സൈറ്റിലൂടെയും ദുബൈയില്‍ പ്രാക്ടിസ് ചെയ്യാന്‍ ലൈസന്‍സ് ഉള്ള ഡോക്ടര്‍മാര്‍ക്ക് smart.gdrfad.gov.ae എന്ന വെബ്സൈറ്റിലൂടെയും ഗോള്‍ഡന്‍ വിസയ്ക്കു വേണ്ടി അപേക്ഷിക്കാം. വി.ഐ.പി സര്‍വിസിന് 4000 ദിര്‍ഹമാണ് ഫീസ്. 3470, 3547 ദിര്‍ഹം വീതമാണ് നോണ്‍ വി.ഐ.പി സര്‍വിസിന് ഈടാക്കുക.
ആരോഗ്യപരിചരണ മേഖലയോട് അബൂദബിക്കുള്ള ആത്മാര്‍ഥതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് ആരോഗ്യപരിചരണ തൊഴില്‍ ശേഷി ആസൂത്രണ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. റഷീദ് അല്‍ സുവൈദി പറഞ്ഞു. എപ്പോഴത്തെയും പോലെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് രാജ്യത്തിെൻറ മുന്‍ഗണന. ഈ നടപടിയിലൂടെ കൂടുതല്‍ ഡോക്ടര്‍മാരെ അബൂദബിയിലേക്ക് ആകര്‍ഷിക്കാനും അബൂദബിയെ തങ്ങളുടെ വീടാക്കി മാറ്റാന്‍ അവരെ പ്രചോദിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.