ആയുർവേദ ചികിത്സാരംഗത്ത് തേൻറതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.പി.കെ. വാര്യർ, ഞങ്ങൾ ശിഷ്യർക്ക് വൈദ്യം നിയോഗമാണെന്ന് പഠിപ്പിച്ച മഹാഗുരുനാഥനാണ്. ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് അദ്ദേഹം ശതപൂർണിമ ആഘോഷിച്ചത്. ആയുർവേദത്തെ ജനകീയമാക്കുന്നതിൽ, അതിെൻറ ശാസ്ത്രീയ അടിത്തറ ശക്തമാക്കുന്നതിൽ, ആ വിജ്ഞാനം പകർന്നുനൽകുന്നതിൽ എല്ലാം ഞങ്ങളുടെ ഗുരുനാഥൻ തേൻറതായ സംഭാവനകളർപ്പിച്ചു.
വൈദ്യം ഒരു ജീവിതമാർഗമല്ലെന്നും നിയോഗമാണെന്നും വിദ്യാർഥികളെ നിരന്തരം ഓർമപ്പെടുത്തുമായിരുന്നു. ആയിരക്കണക്കിന് ഒൗഷധങ്ങളുടെ പേരുകൾ ഒരു ഓർമത്തെറ്റും കൂടാതെ പറഞ്ഞിരുന്ന അDr. P.K. Warrierദ്ദേഹത്തിെൻറ കഴിവ് ഞങ്ങളെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിെൻറ വിദ്യാഭ്യാസത്തോടുള്ള കാഴ്ചപ്പാടും ഞങ്ങൾക്കെല്ലാം പ്രചോദനമായിരുന്നു. സ്വന്തം ജീവിതത്തിൽ ആയുർവേദം പിന്തുടർന്ന് അദ്ദേഹം മാതൃക കാണിച്ചു. ദിവസവും അഷ്ടാംഗഹൃദയം വായിക്കുന്ന പതിവ് തെറ്റിച്ചിരുന്നില്ല. പാരമ്പര്യത്തിെൻറ തനത് രീതിയിൽനിന്ന് മാറ്റം വരുത്താതെതന്നെ പുരോഗതിയുടെ സാധ്യതകൾ പരമാവധി ഉൾക്കൊള്ളാൻ അദ്ദേഹത്തിന് പ്രത്യേകമായ കഴിവുണ്ടായിരുന്നു.
അദ്ദേഹത്തിെൻറ അടുത്ത് ഒരു രോഗി എത്തിയാൽ ആദ്യംതന്നെ അസുഖത്തിെൻറ വർത്തമാനങ്ങളിലേക്ക് കടക്കാതെ വ്യക്തിപരമായ വിഷേശങ്ങളും വിവരങ്ങളും അന്വേഷിക്കുന്ന ൈശലിയാണുണ്ടായിരുന്നത്. രോഗികൾ അദ്ദേഹത്തോട് സംസാരിച്ചാൽതന്നെ രോഗം ബോധ്യമാകുമെന്ന് ഞങ്ങൾ വിദ്യാർഥികൾ തമാശയായി പറയാറുണ്ടായിരുന്നു.
കൂടുതൽ ശ്രദ്ധവേണ്ട രോഗങ്ങളിൽ ആവശ്യമായ സമയമെടുത്ത് ഒന്നോ രണ്ടോ ആഴ്ചയെടുത്ത് വിശദമായി പഠിച്ച് മാത്രം മരുന്ന് കുറിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്. സമയനിഷ്ഠയുടെ കാര്യത്തിൽ കർക്കശമായ നിബന്ധനകളുണ്ടായിരുന്നു. ആരോടെങ്കിലും ദേഷ്യപ്പെടുന്നുണ്ടെങ്കിൽ അതിെൻറ പേരിലായിരിക്കും. വെളുപ്പിന് നാലിന് തുടങ്ങുന്ന ദിനചര്യകൾ കൃത്യമായി പാലിക്കും.
ഹൃദയംകൊണ്ട് ചികിത്സിച്ചാൽ ഏതു ഗുരുതര രോഗത്തിനും ശമനമുണ്ടാകുമെന്ന് ഞാനടക്കമുള്ള വിദ്യാർത്ഥികളെ അദ്ദേഹം ബോധ്യപ്പെടുത്തി. ഞാൻ ആയുർവേദ കോളജിൽ 1992-2000കാലത്ത് പഠിക്കുേമ്പാൾ കൂടുതലും അദ്ദേഹത്തെ അടുത്തു ലഭിക്കുന്നത് ഒ.പിയിലും സെമിനാറുകളിലും പ്രസംഗങ്ങളിലുമൊക്കെയായിരുന്നു. ഒ.പിയിലെത്തുന്ന രോഗിയെ രോഗത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുമായിരുന്നു.
രണ്ടായിരത്തിലധികം പേർ ജോലി ചെയ്യുന്ന അദ്ദേഹത്തിെൻറ സ്ഥാപനത്തിലെ ഓരോരുത്തരുടെ കാര്യത്തിലും അദ്ദേഹം നേരിട്ടിടപെടുന്നതും ക്ഷേമമന്വേഷിക്കുന്നതും കണ്ടിട്ടുണ്ട്.കേരളീയ സമൂഹത്തിനും ആയുർവേദത്തിനും നികത്താവാനാത്ത നഷ്ടമാണ് അദ്ദേഹത്തിെൻറ വേർപാട് എന്നത് നിസ്സംശയം പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.