ഷാർജ: റെസിഡൻഷ്യൽ ഫ്ലാറ്റിൽ കഞ്ചാവുചെടികൾ വളർത്തിയ ഏഷ്യൻ സംഘത്തെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലാറ്റിലെ മറ്റൊരു താമസക്കാരൻ അയാളുടെ എയർ കണ്ടീഷൻ യൂനിറ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് കഞ്ചാവുചെടികൾ എന്ന് സംശയിക്കുന്ന ചെടികൾ കണ്ടത്. ഇയാൾ ഉടൻ വിവരം പൊലീസിൽ അറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ ഷാർജ പബ്ലിക് പ്രോസിക്യൂഷൻ മൂന്ന് ചെടിച്ചട്ടികളിലായി വളർത്തിയ ചെടികൾ കണ്ടെത്തുകയായിരുന്നു. ഇവ കഞ്ചാവുചെടികളാണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എങ്കിലും യഥാർഥ പേര് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടില്ല. ഇത് കൃഷി ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. വിൽപന ലക്ഷ്യത്തോടെ കഞ്ചാവുചെടികൾ വളർത്തിയ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ചെടികളുടെ ഫോട്ടോ ഷാർജ പൊലീസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ ഷാർജ പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. യു.എ.ഇയിൽ നിരോധിത മയക്കുമരുന്ന് ഉൽപാദനം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.